കണ്ണൂർ: ഒൻപതാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. നടുവിൽ പോത്തുകുണ്ട് അത്തീലിത്തയിലെ സി.ഉണ്ണിയുടെ മകൻ ആദിത്യൻ എന്ന അപ്പൂസ്(13) ആണ് മരിച്ചത്. നടുവിൽ ഹയർസെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. വ്യാഴാഴ്ച വൈകുന്നേരം ഫുട്ബോൾ കളി കഴിഞ്ഞ് കൂട്ടുകാരോടൊപ്പം കുളിക്കാൻ തോട്ടിലേക്ക് പോകും വഴി കുഴഞ്ഞു വീഴുകയായിരുന്നു. കരുവഞ്ചാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം വെള്ളിയാഴ്ച. മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെയാണ് കുട്ടി താമസിച്ചിരുന്നത്. മാതാവ്: സനിത. സഹോദരങ്ങൾ: അർജുൻ, അഭിരാം.








