പിണറായിക്ക് തിരിച്ചടി; മാസപ്പടി കേസില്‍ പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും വീണക്കുമെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേസില്‍ എഫ്‌ഐആര്‍ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. ഇഡി കത്തില്‍ കേസ് വൈകുന്നതിന് എതിരെ പൊതുപ്രവര്‍ത്തകന്‍ കെ എം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേസെടുക്കാന്‍ പര്യാപ്തമായ തെളിവുകള്‍ കത്തില്‍ തന്നെ കൈമാറിയിട്ടുണ്ടെന്ന് ഇഡി ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു. പ്രാഥമിക പരിശോധന നടത്തിയാണ് തങ്ങള്‍ തെളിവ് കൈമാറിയതെന്നും അതിന് മേല്‍ വീണ്ടും പ്രാഥമിക പരിശോധന എന്തിനെന്നുമായിരുന്നു ഇഡി നിലപാട്. എന്നാല്‍, ഡയറിക്കുറിപ്പ് വെച്ച് അഴിമതി കേസ് എടുക്കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. മൊഴിവിവരങ്ങള്‍ തെളിവായുണ്ടല്ലോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. പ്രാഥമിക അന്വേഷണം നടത്താനുള്ള സമയപരിധി പോലും കഴിഞ്ഞതായി ഇഡി കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. അന്വേഷണത്തില്‍ കണ്ടെത്തിയ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് ഇ.ഡി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യം തന്നെ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യേണ്ടതു നിര്‍ബന്ധമാണോ എന്നതിലെ നിയമപ്രശ്‌നമാണു ഹൈക്കോടതി പരിശോധിച്ചത്. ഡിജിപിക്ക് ഇ.ഡി നല്‍കിയ കത്തിന്റെ പകര്‍പ്പ് മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഹര്‍ജി തന്നെ നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ആദ്യം തന്നെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും ഇതുസംബന്ധിച്ചു സുപ്രീം കോടതി ഉത്തരവുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page