കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കാഞ്ഞങ്ങാട്ടെ യുവതി മരിച്ചു. കൊവ്വല്‍പ്പള്ളി മന്തേത്താവിക്ക് സമീപം തൈവളപ്പില്‍ കുമാരന്റെയും നാരായണിയുടെയും മകള്‍ പിവി ഷീബ(46) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികില്‍സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. ഭര്‍ത്താവ്: മോഹന്‍ദാസ്. മക്കള്‍: ദില്‍ജിത്ത്, ദില്‍ജിയ. സഹോദരങ്ങള്‍: അനില്‍കുമാര്‍, അനീഷ് കുമാര്‍.







