കാസര്‍കോട്: നഗരത്തില്‍ ബൈക്ക് മോഷണം പെരുകുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ നഗരത്തില്‍ നിന്ന് മൂന്നു ഇരുചക്രവാഹനങ്ങളാണ് കാണാതായത്. ഏറ്റവും ഒടുവില്‍ ഈമാസം 4ന് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള സ്മാര്‍ട്ട് ബസാറിന് സമീപം നിര്‍ത്തിയിട്ട യൂനിക്കോണ്‍ ബൈക്കാണ് കവര്‍ന്നത്. ചൗക്കി സ്വദേശി പിഎ റസാഖി(46)ന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് കവര്‍ന്നത്. വൈകീട്ട് മൂന്നുമണിയോടെ നിര്‍ത്തിയിട്ട് പോയതായിരുന്നു. രാത്രി വീട്ടിലേക്ക് തിരിച്ചുപോകാനായി നിര്‍ത്തിയിട്ട സ്ഥലത്ത് നോക്കിയപ്പോഴാണ് ബൈക്ക് കവര്‍ന്ന വിവരം അറിയുന്നത്. മോഷ്ടിച്ച ബൈക്ക് നഗരത്തിലെവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടാകുമെന്ന് കരുതിയാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് പരാതിക്കാന്‍ പറഞ്ഞു. പരാതിയില്‍ ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 26ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറും മോഷണം പോയിരുന്നു.







