വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടുകാരുടെ സ്വന്തം കോണ്‍ട്രാക്ടര്‍ മണിയേട്ടന്‍ എന്ന കനകമണി(66) അന്തരിച്ചു.
വെള്ളരിക്കുണ്ട് സൗത്ത് ബസാറിലാണ് താമസം. കന്യാകുമാരി ജില്ല മാര്‍ത്താണ്ഡം തിക്കനാംകൊടി സ്വദേശിയാണ്. തമിഴ്‌നാട്ടില്‍ നിന്നും വന്ന് രണ്ട് പതിറ്റാണ്ടോളമായി വെള്ളരിക്കുണ്ടി പ്രദേശത്തെ കെട്ടിടനിര്‍മാണ കരാറുമേഖലയില്‍ തനതു വ്യക്തി മുദ്രപതിപ്പിച്ച് നാടിന്റെ ഭാഗമാകുകയായിരുന്നു.
തമിഴ് നാട്ടില്‍ അവധി ആഘോഷിക്കാനെത്തിയപ്പോള്‍ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ചികില്‍സയിലിരിക്കെ വ്യാഴാഴ്ച മരിച്ചു. ഭാര്യ: വസുമതി. മക്കള്‍: സുബിന്‍ (എഞ്ചിനീയര്‍), ശ്രുതി, സുഭാഷ് അജിന്‍ (എഞ്ചിനീയര്‍).







