സുഹൃത്തിന്‍റെ വീട്ടിൽ കയറി പട്ടാപകൽ മോഷണം; വീട്ടുകാർ കണ്ടതോടെ ടെറസ്സിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമം; വീണ് പരിക്കേറ്റ മോഷ്ടാവ് പിടിയിൽ

കോഴിക്കോട്: മുക്കം മണാശ്ശേരിയിലാണ് സംഭവം. മണാശ്ശേരി മേച്ചേരിപറബിൽ എബിന്റെ വീട്ടിൽ നിന്നുമാണ് സുഹൃത് ചിറ്റാരിപ്പിലാക്കൽ സ്വദേശി   അനീഷ്  ഒന്നേയ്ക്കൽ പവൻ തൂക്കം വരുന്ന   മാല മോഷ്ടിച്ചത്.എബിന്റെ  അമ്മ ആശുപത്രിയിൽ പോയ സമയത്താണ് അനീഷ് മോഷ്ടിക്കാൻ കയറിയത്. ആശുപത്രിയിൽ നിന്നും തിരിച്ച് വന്ന്   വീടിനകത്തേക് കയറുമ്പോൾ  വീടിന്‍റെ മുകൾ നിലയിൽ നിന്നും  ഒരാൾ ഓടുന്നതും, ടെറസിൽ നിന്നും ചാടുന്ന ശബ്ദവും കേട്ട് നോക്കുമ്പോഴാണ് ഒരാൾ മുറ്റത്ത്  വീണു കിടക്കുന്നത് കണ്ടത്. തുടർന്ന് ബഹളം വെച്ചത്തോടെ ഇയാൾ എഴുനേറ്റ് ഓടി  കുളിമുറിയിൽ  കയറി ഒളിക്കുകയായിരുന്നു പിനീട് ബഹളം കേട്ട്   നാട്ടുകാർ എത്തി ഇയാളെ കുളിമുറിയിൽനിന്നും  പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു .പോലീസ് നടത്തിയ പരിശോധനയിൽ അനീഷിന്റെ പേഴ്സിൽ നിന്നും മാലയുടെ കൊളുത്ത് കിട്ടി. തുടർന്ന് നടത്തിയ പരിശോധനയിലാണ്  മുറ്റത്തെ പുല്ലിൽ നിന്നും  മാലയും കണ്ടെടുത്തത്. വീടിനെ കുറിച്ച് നന്നായി  അറിയുന്ന മോഷ്ടാവായ അനീഷ് മോഷണത്തിന് കയറും മുൻപ് വീട്ടുകാരനും സുഹൃത്തുമായ എബിനെ  വിളിച്ച വീട്ടിൽ ആളില്ല എന്ന്  ഉറപ്പ് വരുത്തിയിരുന്നു ടെറസിൽ നിന്നും ചാടിയസമയത്ത്  താടിക്ക് പരിക്കേറ്റ പ്രതി മുക്കം പോലീസിന്‍റെ കസ്റ്റഡിയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page