കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വ‍ർണ്ണവേട്ട;രണ്ടര കിലയോളം സ്വർണ്ണം പിടികൂടി;സ്വർണ്ണം കടത്തിയത് മലദ്വാരത്തിലും ജ്യൂസറിലും ഒളിപ്പിച്ച്

കോഴിക്കോട്: കരിപ്പൂർ വിമാനതാവളത്തിൽ രണ്ടര കിലോയോളം സ്വർണ്ണം എയർ കസ്റ്റംസ് പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ചും, ജ്യൂസറിൽ ഘടിപ്പിച്ചുമാണ് സ്വർണ്ണം കടത്തിയത്. സ്വർണ്ണം കടത്തിയ രണ്ട് പേരെ കസ്റ്റംസും, ഡി.ആ‌ർ.ഐ സംഘവും  കസ്റ്റഡിയിലെടുത്തു. ദമാമിൽ നിന്ന്  IX 382-വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി അമീർ പടയങ്കണ്ടി (40) എന്നയാളെ സംശയത്തെ തുടർന്ന് കസ്റ്റംസ് കസ്റ്റഡിയിൽ എടുത്ത്  ചോദ്യം ചെയ്തപ്പോൾ  മലദ്വാരത്തിൽ ഒളിപ്പിച്ച 1070.240 ഗ്രാം ഭാരമുള്ള  04 ക്യാപ്സ്യൂൾ സ്വർണ്ണ മിശ്രിതം കണ്ടെടുക്കുകയായിരുന്നു. പിന്നീട് മസ്‌കറ്റിൽ നിന്ന് WY 0297 വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശി  മുഹമ്മദ് റയീസിനെ (28) സംശയത്തെ തുടർന്ന്  ഡിആർഐ  ഉദ്യോഗസ്ഥർ പിടികൂടി. ചെക്ക് ഇൻ ചെയ്ത ബാഗേജ് പരിശോധിച്ചപ്പോൾ കൊണ്ട് വന്ന  ജ്യൂസറിന്  അസാധാരണമായി ഭാരമുള്ളതായി കണ്ടെത്തുകയും, ജ്യൂസറിന്‍റെ അടിത്തട്ടിൽ സിലിണ്ടർ ആകൃതിയിലുള്ള ഭാഗം ഘടിപ്പിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയും ചെയ്തു.തുടർന്ന് സിലണ്ടർ ആകൃതിയിലുള്ള ഭാഗം അഴിച്ച് പരിശോധിച്ചപ്പോൾ അകത്ത് 1399.400 ഗ്രാം സ്വർണ്ണ തകിട് കണ്ടെത്തി.രണ്ട് കേസുകളിലും തുടർ അന്വേഷണം നടക്കുകയാണെന്ന് ഡി.ആർ.ഐ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page