പള്ളത്തുമലയില്‍ പുലിയിറങ്ങിയതായി സംശയം; വനം വകുപ്പ് പരിശോധന നടത്തി
കാസർകോട്:പരപ്പ ബളാല്‍ പഞ്ചായത്തിലെ പള്ളത്തുമല, വള്ളാമ്പള്ളി റിസോര്‍ട്ടിനു സമീപത്തു പുലിയിറങ്ങിയതായി സംശയം. പുലിയുടേതെന്നു കരുതുന്ന കാല്‍പ്പാടുകള്‍ കണ്ട നാട്ടുകാര്‍ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.പ്രദേശത്ത് നേരത്തെയും പുലിയുടെ ശല്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഏതാനും വര്‍ഷം മുൻപ് സമീപ പ്രദേശമായ ഓണിയില്‍ പുലി കെണിയിൽ കുടുങ്ങിയിരുന്നു. ഈ പുലിയെ മയക്കുവെടിവച്ചപ്പോള്‍ ചത്തുപോയിരുന്നു.പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.