Sunday, June 2, 2024
Latest:

വൃദ്ധ കുളത്തില്‍ വീണു മരിച്ച നിലയിൽ

കാസർകോട്: ചീമേനിയിൽ വൃദ്ധയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.  ചീമേനി കള്ളപ്പാത്തിയിലെ ശങ്കരനാരായണന്റെ ഭാര്യ എം.വി. ജാനകി (77 )ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീടിനടുത്തുള്ള കുളത്തില്‍ വീണ്‌ കിടക്കുന്നത്‌ കണ്ട ജാനകിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മക്കള്‍: കുഞ്ഞി കൃഷ്‌ണൻ, ഗംഗാധരന്‍, മാധവൻ ,പങ്കജാക്ഷി, സാവിത്രി. മരുമക്കള്‍: സുവര്‍ണ്ണിനി , പുഷ്‌പവല്ലി, മോഹനന്‍, മധു. ചീമേനി പോലീസ്‌ മൃതദേഹം ഇന്‍ക്വസ്റ്റ്‌ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page