കാസർകോട് കുമ്പളയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; ഗുരുതര പരിക്കേറ്റ ഡ്രൈവർ ചികിത്സയിൽ

കാസർകോട്: കുമ്പളയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. കുമ്പള വെല്‍ഫയർ സ്‌കൂളിന് സമീപത്തെ താമസക്കാരനും കുമ്പള ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറുമായ മുരളി(39)ക്കാണ് സാരമായി പരിക്കേറ്റത്.കാർ യാത്രികരായ മൂന്ന് പേർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ഓട്ടോ ഡ്രൈവറെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ കുമ്പള പള്ളിക്ക്  സമീപത്താണ് അപകടം. ദിശ തെറ്റി വന്ന കാര്‍ ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്ന.അപകടത്തിൽ ഓട്ടോ പാടെ തകര്‍ന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page