ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനമായ സിക്കിമിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ ഉയര്‍ന്നു. 14 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍. മിന്നല്‍ പ്രളയത്തില്‍ 102 പേരെയാണ് കാണാതായതെന്നും 26 പേര്‍ക്ക് പരിക്കേറ്റതായും സിക്കിം സര്‍ക്കാര്‍ അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അതിനിടെ നാല്‍പത് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.പ്രളയ മേഖലയിൽ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പ്രളയത്തില്‍ കാണാതായ സൈനികരുടെയും മറ്റുള്ളവരുടെയും കുടുംബാംഗങ്ങള്‍ക്കായി ഇന്ത്യന്‍ സൈന്യം മൂന്ന് ഹെല്‍പ് ലൈന്‍ ആരംഭിച്ചു. കാണാതായ സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് മാത്രമായി 7588302011 എന്ന നമ്പറിൽ ബന്ധപ്പെടാം. മറ്റുള്ളവര്‍ക്കായുള്ള ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 8750887741 (നോര്‍ത്ത് സിക്കിം), 8756991895( ഈസ്റ്റി് സിക്കിം). പ്രളയ സാഹചര്യം കണക്കിലെടുത്ത് പശ്ചിമബംഗാളില്‍ ബംഗാളിൽ പതിനായിരം പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. ബംഗാളിലെ ഒമ്പത് ജില്ലകളിലാണ് സ്ഥിതി രൂക്ഷമായിരിക്കുന്നത്.