സ്ത്രീകള്‍ക്ക് എന്തിനാണ് കൂടുതല്‍ പ്രിവിലേജ്; മോഡലും നടനുമായ ഷിയാസ് കരീം പോസ്റ്റ് ചെയ്ത റീല്‍ വിവാദമാകുന്നു, യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ശനിയാഴ്ച മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി 32 കാരിയെ നിരവധി തവണ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും 11 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന കേസില്‍ നടനും ടെലിവിഷന്‍ താരവുമായ എറണാകുളം സ്വദേശി ഷിയാസ് കരിമിനെ(34) ചന്തേര പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷം ശനിയാഴ്ച മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. അതിനിടേ ഷിയാസ് കരീം പോസ്റ്റ് ചെയ്ത റീല്‍ വിവാദമായി. റീലിലെ സ്ത്രീ വിരുദ്ധത ചൂണ്ടികാട്ടിയാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം ഉന്നയിക്കുന്നത്. സിനിമാതാരം സാധിക ഒരു അഭിമുഖത്തിനിടയില്‍ പറയുന്ന കാര്യങ്ങളാണ് …

കാറുകള്‍ തമ്മില്‍ ഉരസിയതിന്റെ പേരിലുള്ള കൊല; രണ്ട് പ്രതികള്‍ ബംഗളൂരുവില്‍ അറസ്റ്റില്‍

മംഗളൂരു: കാറുകള്‍ തമ്മില്‍ ഉരസിയതിന്റെ പേരില്‍ കുന്താപുരത്ത് ബിസിനസുകാരനെ കുത്തി കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളെ ബംഗളൂരുവില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശിയായ രാഘവേന്ദ്ര എന്ന ബന്‍സ് രഘു(42)വിനെ കൊലപ്പെടുത്തിയ കേസില്‍ കര്‍ണാടക ശിവമോഗ സ്വദേശികളായ രണ്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 29ന് കുന്താപുരത്തെത്തി ലോഡ്ജില്‍ താമസിക്കുകയായിരുന്നു. രണ്ട് പ്രതികളും കോണിക്ക് സമീപമുള്ള ഒരു വീട്ടില്‍ ചൂതാട്ടം നടത്തി തിരികെ ലോഡ്ജിലേക്ക് മടങ്ങുമ്പോള്‍ രാഘവേന്ദ്രയുടെ കാര്‍ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. സംഗം …

പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കെ.എസ്.ആർ.ടി.സിക്ക് ആശ്വാസമായി ഗ്രാമവണ്ടി സർവ്വീസ്: ഇന്ധന ചിലവ് പഞ്ചായത്ത് വഹിക്കും;കുമ്പളയിൽ ആദ്യ ഗ്രാമവണ്ടി ഓടിതുടങ്ങി

കാസര്‍കോട്‌: ജില്ലയിലെ യാത്രക്ലേശത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഗ്രാമവണ്ടി സർവ്വീസുകൾക്ക് കുടക്കം. കുമ്പളയിലാണ് കെ.എസ്.ആർ.ടി.സിയുടെ ആദ്യ ഗ്രാമവണ്ടി സർവ്വീസ് തുടങ്ങിയത്. ഗതാഗത മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്‌തു. കുമ്പള പഞ്ചായത്തും കെ. എസ്‌. ആര്‍. ടി. സിയും ചേര്‍ന്നാണ്‌ ഗ്രാമവണ്ടി സര്‍വ്വീസ്‌ നടത്തുന്നത്‌. ബസിന്റെ ഡീസല്‍ ചെലവു പൂർണ്ണമായും പഞ്ചായത്ത്‌ വഹിക്കും. സമയക്രമവും പഞ്ചായത്താണ്‌ തീരുമാനിക്കുക. ടിക്കറ്റ്‌ വിറ്റു കിട്ടുന്ന പണം കെ.എസ്.ആര്‍.ടി.സിക്കാണ്‌. വാഹന സര്‍വ്വീസില്ലാത്ത പഞ്ചായത്തിലെ റോഡുകളിലൂടെയാണ്‌ ഗ്രാമവണ്ടി ഓടുക. റൂട്ട്‌ നിശ്ചയിക്കുന്നതും പഞ്ചായത്താണ്‌.യാത്ര ക്ലേശം …

ഉദുമ പനയാൽ വയലിൽ രണ്ട്‌ അപൂര്‍വ്വയിനം പക്ഷികളെ കണ്ടെത്തി

കാസർകോട്: പനയാല്‍ വയലില്‍ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട രണ്ടു പക്ഷികളെ കണ്ടെത്തി. നീലമാറന്‍ കുളക്കോഴിയേയും കരിങ്കൊച്ചയെയുമാണ്‌ പക്ഷി നിരീക്ഷകനായ ശ്യാമും, വൈല്‍ഡ്‌ റസ്‌ക്യുവര്‍ മാസ്റ്റര്‍ ട്രയിനര്‍ കെ.ടി എസ്‌ പനയാലും ചേര്‍ന്ന്‌ കഴിഞ്ഞ ദിവസം കണ്ടെത്തി തിരിച്ചറിഞ്ഞത്‌.കാസര്‍കോട്‌ ജില്ലയില്‍ ഇതിനു മുമ്പ്‌ നാലു തവണ മാത്രമാണ്‌ കരിങ്കൊച്ചയെ കണ്ടെത്തിയിട്ടുള്ളത്‌. ഇതിന്‌ തൈകൊക്കെന്നും പേരുണ്ട്‌. എളുപ്പത്തില്‍ ഇവയെ കണ്ടെത്താന്‍ കഴിയില്ലെന്നും പൊതുവെ നാണം കുണുങ്ങികളാണ്‌ ഇവയെന്നും റിട്ടയേർഡ് ഫോറസ്റ്റ്‌ റേഞ്ച്‌ ഓഫീസര്‍ എം.പി പ്രഭാകരന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ …

സിനിമാ സംവിധായകനെന്ന വ്യാജേന മുറിയെടുത്തു; മുറി കണ്ട പൊലീസ് ഒന്നു ഞെട്ടി, പിന്നാലെ അറസ്റ്റ്

കാസര്‍കോട്: സിനിമാ സംവിധായകനും ക്യാമറാമാനുമാണെന്ന വ്യാജേന കുമ്പളയില്‍ മുറിയെടുത്ത യുവാവ് പിടിയില്‍. കോട്ടയം സ്വദേശി ആന്റോ ജോസഫി(27)നെയാണ് പൊലീസ് പിടികൂടിയത്. മുറിയില്‍ ചെറിയ അളവിലുള്ള കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുത്ത് അറസ്റ്റുചെയ്യുകയായിരുന്നു. ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന ജോസഫിനെ പൊലീസ് സംശയകരമായ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം കുമ്പള സിഎച്ച്സി റോഡിലെ വാടക മുറിയില്‍ വച്ചാണ് എസ് ഐ ഗണേശനും സംഘവും പിടികൂടിയത്. ഒരു മാസം മുമ്പാണ് ഇയാള്‍ കുമ്പളയില്‍ എത്തിയത്. സിനിമാ സംവിധായകന്‍ ആണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ …

കടത്തിയ സ്വർണ്ണം അടിച്ചു മാറ്റിയതിലെ വൈരാഗ്യം; സ്‌കൂട്ടറിൽ കാറിടിപ്പിച്ച് യുവാക്കളെ കൊല്ലാൻ ശ്രമം; വധശ്രമത്തിന്‌ കേസ്‌

കാസര്‍കോട്‌: സ്‌കൂട്ടറില്‍ കാറിടിച്ച്‌ വീഴ്‌ത്തി യുവാക്കളെ കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കാസര്‍കോട്‌ ടൗണ്‍ പൊലീസ്‌ വധശ്രമത്തിനു കേസെടുത്തു. ചൂരിയിലെ അഹമ്മദ്‌ ജാബിറിന്റെ പരാതിയില്‍ കാറോടിച്ച ആള്‍ക്കെതിരെയാണ്‌ കേസെടുത്തത്‌. ബുധനാഴ്ച രാത്രി 11 മണിയോടെ കാസർകോട് ചൂരിയിലായിരുന്നു സംഭവം. അഹമ്മദ്‌ ജാബിറും സുഹൃത്ത്‌ ജാബിറും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇന്നോവ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതെന്നാണ്‌ പരാതി. ഇരുവരും മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്‌.നേരത്തെ ഗള്‍ഫില്‍ നിന്നും കൊടുത്തയച്ച സ്വര്‍ണ്ണം ഉടമസ്ഥനു കൈമാറിയില്ലെന്ന ആരോപണം സ്കൂട്ടർ യാത്രികനായ ഒരു യുവാവിനെതിരെ ഉണ്ടായിരുന്നു. ഇതേ …

ചിട്ടി പണം പിടിക്കാൻ വ്യാജരേഖകള്‍ നല്‍കി; യൂത്ത് കോണ്‍ഗ്രസ് ജില്ലാ  നേതാവ് അറസ്റ്റില്‍; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് പൊലീസ്

കാസര്‍കോട്:  വ്യാജ രേഖകള്‍ നല്‍കി കെഎസ്എഫ്ഇ യിൽ നിന്നും വൻ തുക വായ്പ എടുത്ത   കേസില്‍ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റിൽ. കാഞ്ഞങ്ങാട് ചിത്താരി വി.പി.റോഡിലെ കെവി ഹൗസില്‍ എം.ഇസ്മായിലിനെ (37) യാണ് രാജപുരം പൊലീസ് അറസ്റ്റ് ചെയ്തത്.കെ.എസ്.എഫ്. ഇ മാലക്കല്ല് ബ്രാഞ്ചില്‍ നിന്ന് 70 ലക്ഷം രൂപയുടെ വായ്പയാണ് വ്യാജ രേഖ നൽകി എടുത്തത്.കേസില്‍ ഇസ്മായില്‍ ഉള്‍പ്പെടെ 8 പ്രതികളാണുള്ളത്. പ്രതിയുടെയും സുഹൃത്തുക്കളുടെയും പേരില്‍ കെഎസ്എഫ്ഇ യിലുള്ള ചിട്ടിയില്‍ നിന്ന്  വായ്പ എടുക്കാൻ നൽകിയ …

ഉറങ്ങാന്‍ കിടന്ന യുവതിയെ വീട്ടു വളപ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: യുവതിയെ വീട്ടു വളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ ബസ് കണ്ടക്ടര്‍ മഹേഷിന്റെ ഭാര്യ പി. ഷാലിനി (26) യാണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് സംഭവം. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. കിടപ്പുമുറിയില്‍ കാണാത്തതിനാല്‍ സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കിണറില്‍ വീണുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ കൊണ്ടുവരും. …

മുംബൈയിൽ 7 നില കെട്ടിടത്തിന് തീപിടിച്ച് 7 മരണം; 40 പേർക്ക് പരിക്ക്

മുംബൈ: മുംബൈയിലെ ഗോരേഗാവിലെ കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് പേർ മരിക്കുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ രണ്ട് കുട്ടികളും, മൂന്ന് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു.ഗോരേഗാവിലെ എംജി റോഡിൽ സ്ഥിതി ചെയ്യുന്ന ജയ് ഭവാനി ബിൽഡിംഗിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ 3 മണിയോടെയാണ് സംഭവം. നിരവധി ഇരുചക്ര വാഹനങ്ങളും കാറുകളും അഗ്നിക്കിരയായി. കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഏകദേശം നാല് മണിക്കൂറിന് ശേഷം 6.54 ഓടെയാണ് തീ അണച്ചത്.അഗ്നിശമന സേന സ്ഥലത്തെത്തിയ ഉടൻ …

മലയാളി യുവാവ് സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു; മൃതദേഹം ഹായില്‍ കബറടക്കും

ഹായില്‍: മലയാളി യുവാവ് സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാന്‍ സിദ്ദിഖിന്റെ മകന്‍ ജംഷീര്‍(30) മരിച്ചത്. ഹായില്‍ പ്രവിശ്യയിലെ ഹുലൈഫയില്‍ നടന്ന വാഹനാപകടത്തില്‍പെട്ടാണ് മരണം. ആറാദിയയില്‍ ബൂഫിയ ജീവനക്കാരനായിരുന്നു. ഹോം ഡെലിവറിക്കായി പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. സൗദി സ്വദേശി ഓടിച്ചിരുന്ന വാഹനവുമായി ജംഷീര്‍ ഓടിച്ചിരുന്ന വാന്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. അല്‍ ഹൈത്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഹായില്‍ കബറടക്കുമന്ന് ബന്ധുക്കളും സ്‌പോണ്‍സറും അറിയിച്ചു. മാതാവ്: ജമീല. …

നിയമനക്കോഴ കേസ് പ്രതി അഖിൽ സജീവ് പിടിയിൽ; പിടികൂടിയത് തേനിയിൽ വച്ച് ;കസ്റ്റഡിയിൽ എടുത്തത് പത്തനംതിട്ടയിൽ രജിസ്ട്രർ ചെയ്ത കേസുകളിൽ

പത്തനംതിട്ട:നിയമന തട്ടിപ്പു കേസിലെ മുഖ്യ പ്രതി അഖില്‍ സജീവ് പോലീസ് പിടിയില്‍.ഒളിവിലായിരുന്ന ഇയാളെ പത്തനംതിട്ട പൊലീസ് തേനിയില്‍ വച്ചാണ് പിടികൂടിയത്.പത്തനംതിട്ട പൊലീസ് രജിസ്ട്രർ ചെയ്ത രണ്ട് കേസുകളിലാണ് ഇപ്പോൾ ഇയാളെ കസ്റ്റഡിയിലെടുത്തത്.ഇയാളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ഡോക്ടർ നിയമന തട്ടിപ്പിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവരികയുള്ളൂ എന്നാണു പൊലീസ് വ്യക്തമാക്കുന്നത്.കെ എം എം എല്‍, ബിവ്‌റജസ്, കെല്‍ട്രോണ്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ പേരില്‍ തട്ടിപ്പുനടത്തി നിരവധി പേരില്‍ നിന്ന് ഇയാള്‍ പണം തട്ടിയതായി പരാതിയുണ്ട്. കൊല്ലം കൈതക്കോട് …

അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ ഇന്ത്യന്‍ കുടുംബം വീട്ടില്‍ മരിച്ച നിലയില്‍

ന്യൂജഴ്‌സി: യുഎസിലെ ന്യൂജഴ്‌സിയില്‍ ഇന്ത്യന്‍ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. തേജ് പ്രതാപ് സിങ് (43), ഭാര്യ സൊണാല്‍ പരിഹര്‍ (42), പത്തു വയസ്സുള്ള മകന്‍, ആറു വയസ്സുള്ള മകള്‍ എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പയിന്‍സ്‌ബോറോയിലെ വീട്ടില്‍ അമേരിക്കന്‍ സമയം ബുധനാഴ്ച വൈകിട്ട് 4.30ന് ശേഷമാണ് സംഭവം. ഇവരുടെ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയ ബന്ധുവാണ് സംഭവം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നാണ് …

അടിവസ്ത്രവും മാസ്കും മാത്രം ധരിച്ച് മോഷണത്തിനെത്തും; വിരലടയാളം  പതിയാത്ത വിധം മോഷണം; നാല് ജില്ലകളിൽ നിരവധി മോഷണം നടത്തിയ അർധ നഗ്നമോഷ്ടാവ് പിടിയിൽ

കണ്ണൂർ:  രാത്രികാലങ്ങളിൽ അർദ്ധനഗ്നനായി വീടുകളിലെത്തി സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. തളിപറമ്പ് സ്വദേശി ഷാജഹാനെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.കോട്ടയം, ആലപ്പുഴ, കാസർകോഡ്, കണ്ണൂർ എന്നീ ജില്ലകളിലെ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ.അടിവസ്ത്രവും ബനിയനും മാസ്കും ധരിച്ചാണ് ഷാജഹാൻ വീടുകളിൽ മോഷണത്തിനെത്തിയിരുന്നത്. സ്ഥിരം മോഷണം നടത്തിയിരുന്ന ആളായിട്ടും പ്രതിയെ കുറിച്ച് പോലീസിന് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് സിസിടിവി ദൃശ്യങ്ങളിൽ പ്രതിയെ കണ്ടെത്തിയത്.ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലാകുന്നത്.സ്വർണം മാത്രം ലക്ഷ്യം …

വിവരാവകാശ നിയമ പ്രകാരം മറുപടി നൽകിയില്ല; കെ.എസ്.ഇ.ബി  പബ്ളിക്ക് ഇൻഫർമേഷൻ ഓഫീസർക്ക് പിഴ;തുക അടച്ചില്ലെങ്കിൽ ശമ്പളത്തിൽ നിന്ന് പിടിക്കാനും നിർദേശം

കണ്ണൂർ: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിന്മേൽ വിവരം നിഷേധിച്ചതിന് കെ എസ് ഇ ബി പയ്യന്നൂർ ഇലക്ടിക്കൽ സെക്ഷൻ സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ എൻ രാജീവിൽ നിന്നും 25000 രൂപ പിഴ ഈടാക്കാൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ എ അബ്ദുൽ ഹക്കീം ഉത്തരവിട്ടു. അപേക്ഷകനായ പയ്യന്നൂർ കണ്ടകാളി കോടിയത്ത് ദേവസൂര്യയിൽ കെ പി ജനാർദ്ധനൻ സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് കമ്മീഷന്‍റെ ഉത്തരവ്. വിവരം നൽകുന്നതിന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 108 ദിവസത്തെ കാലതാമസം വരുത്തിയെന്നും ഇത് സംബന്ധിച്ച് …

ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്‍റുമായ ആനത്തലവട്ടം ആനന്ദൻ(86) അന്തരിച്ചു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സിഐടിയു ദേശീയ വൈസ് പ്രസിഡന്‍റ്, കേരളാ കയർ വർക്കേഴ്സ് സെന്‍റർ പ്രസിഡന്‍റ് എന്നീ ചുമതലകൾ വഹിക്കുകയായിരുന്നു.അപ്പക്സ് ബോഡി ഫോർ കയറിന്‍റെ വൈസ് ചെയർമാനായിരുന്നു. 1987 ,1996,2006 വർഷങ്ങളിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും  നിയമസഭാ അംഗമായിരുന്നു.2006 മുതൽ 2011 വരെ ചീഫ് വിപ്പ് ആയിരുന്നു.1956 ൽ ആണ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായത്. പാർട്ടി പിളർന്നപ്പോൾ …

ഭാര്യയെയും രണ്ട് മക്കളെയും വെടിവെച്ച്‌ കൊലപ്പെടുത്തി പോലീസുകാരന്‍ ആത്മഹത്യ ചെയ്തു;ക്രൂരകൃത്യത്തിന് കാരണം സാമ്പത്തിക പ്രതിസന്ധിയും കുടുംബ പ്രശ്നങ്ങളും

വിശാഖപട്ടണം: ഭാര്യയെയും രണ്ട് മക്കളെയും വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം പോലീസുകാരന്‍ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ കടപ്പ ടൂ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളായ വെങ്കിടേശ്വരലുവാണ് ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച്‌ മരിച്ചത്.വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പും ലഭിച്ചിട്ടുണ്ട്.ബുധനാഴ്ച രാത്രി 11 മണിവരെ വെങ്കിടേശ്വരലു സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. സ്റ്റേഷനില്‍ നിന്ന് തോക്കും തിരകളുെമടുത്ത് വീട്ടിലെത്തുകയും ഭാര്യയെയും മക്കളെയും കൊലപ്പെടുത്തുകയുമായിരുന്നു.ഓഹരി വിപണിയിലെ നിക്ഷേപത്തിലുണ്ടായ സാമ്പത്തിക നഷ്ടങ്ങളും, കുടുംബ പ്രശ്‌നങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം …

നടൻ ഷിയാസ് കരീമിന് ആശ്വാസം;ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി; ജാമ്യം ലഭിച്ചത് കേരളാ പൊലീസ് അറസ്റ്റിനൊരുങ്ങവെ

കൊച്ചി: പീഡനക്കേസിൽ ചെന്നൈയിൽ കസ്റ്റഡിയിലായ നടനും സോഷ്യൽ മീഡിയാ താരവുമായ ഷിയാസ് കരീമിന് ആശ്വാസം.ഷിയാസിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഉപാധികളോടെ വിടാമെന്നാണ് ഹൈക്കോടതി ഉത്തരവിലുള്ളത്. യുവതിയുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് കാണിച്ച് സമർപ്പിച്ച അപേക്ഷയിലാണ് കോടതി ജാമ്യം അനുവദിച്ചത്.ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസിന്‍റെ കസ്റ്റഡിയിലായ ഷിയാസിനെ അറസ്റ്റ് ചെയ്യാൻ കാസർകോട് ചെന്തേര പൊലീസ് പുറപ്പെട്ടിരുന്നു.അതിനിടെയാണ് ജാമ്യം ലഭിച്ചത്.വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന 32കാരിയുടെ പരാതിയിലായിരുന്നു ഷിയാസിനെതിരെ കേസ്സെടുത്തത്. ജിംനേഷ്യത്തിലെ പരിശീലകയായിരുന്നു പരാതിക്കാരി.കാസർകോട് പടന്ന സ്വദേശിനിയാണ് …

‘എസ്.എഫ്.ഐക്കാരോട് കടക്ക് പുറത്തെന്ന് നഴ്സിങ്ങ് കോളേജ് പ്രിൻസിപ്പൽ’; അടിച്ചു ഷേയ്പ്പ് മാറ്റുമെന്നും പ്രിൻസിപ്പൽ; എസ്.എഫ്.ഐയും പ്രിൻസിപ്പലും തമ്മിലുള്ള വാക്കേറ്റ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവർത്തകരെ ചെവികല്ലുപൊട്ടുന്ന ചീത്തവിളിച്ച് ഓടിച്ച് കോളേജ് പ്രിൻസിപ്പൽ. തിരുവനന്തപുരം നഴ്സിങ്ങ് കോളേജിലാണ് സംഭവം.വനിത ഹോസ്റ്റലില്‍ ക്യാമറ സ്ഥാപിക്കുക, സെക്യൂരിറ്റിയെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി എത്തിയ എസ്.എഫ്.ഐ പ്രവർത്തകരും പ്രിൻസിപ്പലും തമ്മിലുള്ള വാക്കേറ്റമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എസ്.എഫ്.ഐയുടെ ആവശ്യങ്ങൾ നിരസിച്ച പ്രിൻസിപ്പലിന്‍റെ പ്രതികരണം രൂക്ഷമായ ഭാഷയിലായിരുന്നു.  വെള്ളിയാഴ്ച നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.പ്രിന്‍സിപ്പലുമായി സംസാരിക്കുന്നതിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.നേരത്തെയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ അനുകൂല മറുപടി …