ഉദുമ പനയാൽ വയലിൽ രണ്ട് അപൂര്‍വ്വയിനം പക്ഷികളെ കണ്ടെത്തി
കാസർകോട്: പനയാല്‍ വയലില്‍ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട രണ്ടു പക്ഷികളെ കണ്ടെത്തി. നീലമാറന്‍ കുളക്കോഴിയേയും കരിങ്കൊച്ചയെയുമാണ് പക്ഷി നിരീക്ഷകനായ ശ്യാമും, വൈല്‍ഡ് റസ്‌ക്യുവര്‍ മാസ്റ്റര്‍ ട്രയിനര്‍ കെ.ടി എസ് പനയാലും ചേര്‍ന്ന് കഴിഞ്ഞ ദിവസം കണ്ടെത്തി തിരിച്ചറിഞ്ഞത്.കാസര്‍കോട് ജില്ലയില്‍ ഇതിനു മുമ്പ് നാലു തവണ മാത്രമാണ് കരിങ്കൊച്ചയെ കണ്ടെത്തിയിട്ടുള്ളത്. ഇതിന് തൈകൊക്കെന്നും പേരുണ്ട്. എളുപ്പത്തില്‍ ഇവയെ കണ്ടെത്താന്‍ കഴിയില്ലെന്നും പൊതുവെ നാണം കുണുങ്ങികളാണ് ഇവയെന്നും റിട്ടയേർഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.പി പ്രഭാകരന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ഇവയെ കണ്ടു വരാറുണ്ടെങ്കിലും വടക്കേ മലബാറില്‍ അപൂര്‍വ്വമായേ ഇവയെ കാണാറുള്ളുവെന്നും കഴുത്തിലും തൊണ്ടയിലുമുള്ള മഞ്ഞ നിറത്തിലുള്ള ചില അടയാളങ്ങളാണ് ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീലമാറന്‍ കുളക്കോഴിയെ ഇതു രണ്ടാം തവണയാണ് ജില്ലയിൽ കണ്ടെത്തുന്നത്