അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ ഇന്ത്യന്‍ കുടുംബം വീട്ടില്‍ മരിച്ച നിലയില്‍
ന്യൂജഴ്‌സി: യുഎസിലെ ന്യൂജഴ്‌സിയില്‍ ഇന്ത്യന്‍ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. തേജ് പ്രതാപ് സിങ് (43), ഭാര്യ സൊണാല്‍ പരിഹര്‍ (42), പത്തു വയസ്സുള്ള മകന്‍, ആറു വയസ്സുള്ള മകള്‍ എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പയിന്‍സ്‌ബോറോയിലെ വീട്ടില്‍ അമേരിക്കന്‍ സമയം ബുധനാഴ്ച വൈകിട്ട് 4.30ന് ശേഷമാണ് സംഭവം. ഇവരുടെ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയ ബന്ധുവാണ് സംഭവം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നാണ് സംശയം. തേജും സൊണാലിയും താളില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നുമാണ് ഇവരുമായി അടുപ്പമുള്ളവര്‍ പറയുന്നു. ഇരുവരും ഐടി ജോലിക്കാരാണ്. മരണം സംഭവിച്ചത് എപ്പോഴാണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.