മലയാളി യുവാവ് സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു; മൃതദേഹം ഹായില്‍ കബറടക്കും

ഹായില്‍: മലയാളി യുവാവ് സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാന്‍ സിദ്ദിഖിന്റെ മകന്‍ ജംഷീര്‍(30) മരിച്ചത്. ഹായില്‍ പ്രവിശ്യയിലെ ഹുലൈഫയില്‍ നടന്ന വാഹനാപകടത്തില്‍പെട്ടാണ് മരണം. ആറാദിയയില്‍ ബൂഫിയ ജീവനക്കാരനായിരുന്നു. ഹോം ഡെലിവറിക്കായി പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. സൗദി സ്വദേശി ഓടിച്ചിരുന്ന വാഹനവുമായി ജംഷീര്‍ ഓടിച്ചിരുന്ന വാന്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. അല്‍ ഹൈത്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഹായില്‍ കബറടക്കുമന്ന് ബന്ധുക്കളും സ്‌പോണ്‍സറും അറിയിച്ചു. മാതാവ്: ജമീല. ഭാര്യ: തസ്ലിം ബാനു. മൂന്ന് സഹോദരങ്ങളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page