നിയമനക്കോഴ കേസ് പ്രതി അഖിൽ സജീവ് പിടിയിൽ; പിടികൂടിയത് തേനിയിൽ വച്ച് ;കസ്റ്റഡിയിൽ എടുത്തത് പത്തനംതിട്ടയിൽ രജിസ്ട്രർ ചെയ്ത കേസുകളിൽ
പത്തനംതിട്ട:നിയമന തട്ടിപ്പു കേസിലെ മുഖ്യ പ്രതി അഖില്‍ സജീവ് പോലീസ് പിടിയില്‍.ഒളിവിലായിരുന്ന ഇയാളെ പത്തനംതിട്ട പൊലീസ് തേനിയില്‍ വച്ചാണ് പിടികൂടിയത്.പത്തനംതിട്ട പൊലീസ് രജിസ്ട്രർ ചെയ്ത രണ്ട് കേസുകളിലാണ് ഇപ്പോൾ ഇയാളെ കസ്റ്റഡിയിലെടുത്തത്.ഇയാളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ഡോക്ടർ നിയമന തട്ടിപ്പിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവരികയുള്ളൂ എന്നാണു പൊലീസ് വ്യക്തമാക്കുന്നത്.കെ എം എം എല്‍, ബിവ്‌റജസ്, കെല്‍ട്രോണ്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ പേരില്‍ തട്ടിപ്പുനടത്തി നിരവധി പേരില്‍ നിന്ന് ഇയാള്‍ പണം തട്ടിയതായി പരാതിയുണ്ട്. കൊല്ലം കൈതക്കോട് സ്വദേശി സിജു ജോര്‍ജിന് കെഎംഎംഎലില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ, വള്ളി ക്കോട് സ്വദേശി വിനോദ് കുമാറിന് ബിവ്‌റജസില്‍ സെയില്‍സ്മാന്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ, ബന്ധുവിനു കെല്‍ട്രോണില്‍ ജോലി വാഗ്ദാനം ചെയ്ത് കോന്നി ഐരവണ്‍ സ്വദേശി അനീഷില്‍നിന്ന് ഒരു ലക്ഷം രൂപ, മകള്‍ക്ക് കെല്‍ട്രോണില്‍ ജോലി വാഗ്ദാനം ചെയ്ത് പന്തളം സ്വദേ ശിയായ മുന്‍ കോളജ് അധ്യാപകനില്‍നിന്ന് 30,000 രൂപ എന്നിങ്ങനെ വാങ്ങിയെന്നു പോലീസില്‍ പരാതിയുണ്ട്. ഇയാള്‍ക്കെതിരെ പത്തനംതിട്ട മുന്‍സിഫ്, സബ് കോടതികളില്‍ നാലു കേസുകളുണ്ട്.2022 ല്‍ സി ഐ ടി യു ജില്ലാ നേതൃത്വം കേസ് കൊടുത്തതോടെ ഒളിവില്‍ പോയ ഇയാള്‍ പാർട്ടി ബന്ധം മറയാക്കി പ്രവര്‍ത്തിച്ചു വരികയായിരുന്നു