വിവരാവകാശ നിയമ പ്രകാരം മറുപടി നൽകിയില്ല; കെ.എസ്.ഇ.ബി  പബ്ളിക്ക് ഇൻഫർമേഷൻ ഓഫീസർക്ക് പിഴ;തുക അടച്ചില്ലെങ്കിൽ ശമ്പളത്തിൽ നിന്ന് പിടിക്കാനും നിർദേശം

കണ്ണൂർ: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിന്മേൽ വിവരം നിഷേധിച്ചതിന് കെ എസ് ഇ ബി പയ്യന്നൂർ ഇലക്ടിക്കൽ സെക്ഷൻ സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ എൻ രാജീവിൽ നിന്നും 25000 രൂപ പിഴ ഈടാക്കാൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ എ അബ്ദുൽ ഹക്കീം ഉത്തരവിട്ടു. അപേക്ഷകനായ പയ്യന്നൂർ കണ്ടകാളി കോടിയത്ത് ദേവസൂര്യയിൽ കെ പി ജനാർദ്ധനൻ സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് കമ്മീഷന്‍റെ ഉത്തരവ്. വിവരം നൽകുന്നതിന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 108 ദിവസത്തെ കാലതാമസം വരുത്തിയെന്നും ഇത് സംബന്ധിച്ച് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും കമ്മീഷണർ വ്യക്തമാക്കി.തുകയടച്ചതിന്‍റെ വിവരം ചലാൻ അസ്സൽ സഹിതം ഒക്ടോബർ 13 നകം കമ്മീഷൻ സെക്രട്ടറിയെ അറിയിക്കണം. തുകയടക്കാത്ത പക്ഷം ശമ്പളത്തിൽ നിന്ന് തുക ഈടാക്കണമെന്നും അല്ലെങ്കിൽ ജപ്തിയിലൂടെ സംഖ്യ ഇടാക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page