ഒരു വാട്‌സാപ്പില്‍ രണ്ടു അക്കൗണ്ട്; മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ എത്തി

ഒന്നിലധികം ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപയോഗപ്രദമായ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സാപ്പ്. ഒരു വാട്സാപ്പ് ആപ്പില്‍ നിന്ന് രണ്ടു അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാം. രണ്ട് അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് പുതിയ ഫീച്ചര്‍ എത്തിയിരിക്കുന്നത്. ഇനി ക്ലോണ്‍ ആപ്പ് ഉപയോഗിക്കുന്നതിന് പകരം ഒരു ആപ്പില്‍ നിന്ന് തന്നെ രണ്ടു അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പുതിയ പ്രത്യേകത. രണ്ട് അക്കൗണ്ടുകള്‍ക്കും വെവ്വേറെ പ്രൈവസി സെറ്റിങ്സും നോട്ടിഫിക്കേഷന്‍ സെറ്റിങ്സും ആയിരിക്കും ഉണ്ടാവുക. വാട്സാപ്പിന്റെ ബീറ്റാ പതിപ്പുകളിലും …

കാക്കിയിട്ടാല്‍ പോയി പണി നോക്കണം; അനധികൃതമായി കാര്‍ പാര്‍ക്ക് ചെയ്തത് ചോദ്യംചെയ്ത ഡി.വൈ.എസ്പിയോട് തട്ടിക്കയറി യുവാവ്

കാസര്‍കോട്: ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയില്‍ കാര്‍ പാര്‍ക്കു ചെയ്തതു ചോദ്യം ചെയ്ത ഡി.വൈ.എസ്പിയോട് തട്ടിക്കയറി യുവാവ്. കാക്കിയിട്ടാല്‍ പോയി പണി നോക്കണം എന്നാക്രോശിച്ചാണ് ബേവിഞ്ച സ്വദേശി മാഹിന്‍ പൊലിസിനെതിരെ തിരിഞ്ഞത്. വ്യാഴാഴ്ച വൈകുന്നേരം വിദ്യാനഗര്‍ മായിപ്പാടി റോഡ് ജംഗ്ഷനിലാണ് സംഭവം. ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റേണ്ട സ്ഥലത്ത് നിര്‍ത്തിയിട്ട കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലിസ് കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡി.വൈ.എസ്.പി പികെ.സുധാകരനോട് തട്ടിക്കയറി കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയായിരുന്നു. യുവാവിനെതിരെ കേരള പൊലീസ് ആക്ട് 117-ഇ …

പണം നല്‍കിയിട്ടും ലോണ്‍ ലഭിച്ചില്ല; 5 കോടി രൂപ വാഗ്ദാനം ചെയ്ത് യുവതിയുടെ 38 ലക്ഷം രൂപ തട്ടിയെടുത്തു

കാസര്‍കോട്: അഞ്ചുകോടി രൂപ വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് യുവതിയില്‍ നിന്നു 38 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കാസര്‍കോട് സിജെഎം കോടതി നിര്‍ദ്ദേശപ്രകാരം യുവതി ഉള്‍പ്പെട്ട മൂന്നംഗ സംഘത്തിനെതിരെ ബേഡകം പൊലീസ് കേസെടുത്തു. ബന്തടുക്ക, ഒളിക്കപ്പതാലില്‍ ഹൗസിലെ നസീമ റഷീദ് (41)ന്റെ പരാതിയില്‍ പടുപ്പ് സ്വദേശി പുളിക്കാല്‍ ഹൗസില്‍ സോളി ജോസഫ് (52), മാണിമൂല സ്വദേശി കാവ്യാട് ഹൗസിലെ ജോസൂട്ടി മാത്യു(55), കൊല്ലം, കുളത്തുപ്പുഴ സ്വദേശി ഷീബ (46) എന്നിവര്‍ക്കെതിരെയാണ് കേസ്. 2018 സെപ്തംബര്‍ മാസത്തിലെ …

വോർക്കാടി മോഡൽ മിയാപദവ്‌ സഹകരണ ബാങ്കിലും; നേതൃത്വത്തിൻ്റെ  മുന്നറിയിപ്പിന് പുല്ലുവില കോ.മാ.ലീ കൂട്ടുകെട്ട്‌ മത്സരത്തിന്

കാസർകോട് : സഹകരണ സംഘങ്ങളെ കൊള്ളയടിക്കുന്ന സിപിഎമ്മുമായി സഹകരണ ബാങ്കുകളിലേക്കുളള തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസ്സുകാര്‍ സഹകരിക്കരുതെന്നു സംസ്ഥാന കമ്മിറ്റി അന്ത്യശാസനം നല്‍കിയതിനു പിന്നാലെ മീഞ്ച പഞ്ചായത്തിലെ മിയാപദവ്‌ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പിനു കോണ്‍ഗ്രസും, മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയും, ലീഗും ചേര്‍ന്നു മുന്നണി രൂപീകരിച്ചു. സിപിഐയും കേരള കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പും സഖ്യത്തിനു  ഒപ്പമുണ്ട്. .അടുത്തിടെ നടന്ന വൊര്‍ക്കാടി സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പിലും ഇതേ സഖ്യം മത്സരിച്ചിരുന്നു. അവിടെ കോണ്‍ഗ്രസിലെ ഒരു വിഭാഗവും ബി.ജെ.പിയും ചേര്‍ന്നു 11 ഡയറക്‌ടര്‍ സ്ഥാനവും …

ദേവഗൗഡയുടെ പ്രസ്താവനയെ തള്ളി സിപിഎമ്മും ജെഡിഎസ് കേരളഘടകവും; ബിജെപി- പിണറായി അന്തര്‍ധാര മറനീക്കി പുറത്ത് വന്നുവെന്ന് രമേശ് ചെന്നിത്തല

കര്‍ണാടകത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചുവെന്ന് ജെഡിഎസ് ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ വെളിപ്പെടുത്തലിനെ തള്ളി സിപിഎമ്മും ജെഡിഎസ് കേരളഘടകവും. പ്രസ്താവന അല്‍പ്പത്തരവും അസംബന്ധവുമാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ. അനില്‍ കുമാര്‍ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ദേവഗൗഡയുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ജെഡിഎസ് കേരള ഘടകത്തിന് ദേവ ഗൗഡയുടെ എന്‍ഡിഎ ബന്ധത്തിനോട് പൂര്‍ണമായ വിയോജിപ്പാണെന്നും മന്ത്രി കെ കൃഷ്്ണന്‍ കുട്ടിയും പ്രതികരിച്ചു. ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയതിനെതിരേ …

കാണാതായ ഗർഭിണിയെ മരിച്ച നിലയിൽ കണ്ടെത്തി, രാത്രി മുഴുവൻ മൃതദേഹത്തിന് സമീപം ഇരുന്ന് 4 വയസ്സുള്ള മകൻ

മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ ഗർഭിണിയായ യുവതിയെ വ്യാഴാഴ്ച രാവിലെ നദീതീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. നാലുവയസ്സുള്ള മകനോടൊപ്പം രാത്രി ഐസ്‌ക്രീം കഴിക്കാൻ പോയതായിരുന്നു. ബുധനാഴ്ച രാത്രി 9.30 യോടെ ബല്ലാർപൂരിലെ ടീച്ചേഴ്‌സ് കോളനിയിലെ വീട്ടിൽ നിന്ന് സുഷമ കാക്‌ഡെ മകൻ ദുർവൻഷിനൊപ്പം പോയെങ്കിലും ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല.ബാങ്ക് ജീവനക്കാരനായ ഭർത്താവ് പവൻകുമാർ കാക്‌ഡെയും മറ്റ് ബന്ധുക്കളും കുറച്ച് സമയം അവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല, തുടർന്ന് ബല്ലാർപൂർ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയുമായിരുന്നു. എന്നാൽ രാജുര-ബല്ലാർപൂർ റോഡിലെ വാർധ നദി …

വിഎസ് അച്യുതാനന്ദന്‍ നൂറാം പിറന്നാള്‍ നിറവില്‍; നീലേശ്വരം വി.എസ് ഓട്ടോ സ്റ്റാന്റിലും ആഘോഷം

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍ നൂറാം പിറന്നാള്‍ നിറവില്‍. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളായ വിഎസ് എട്ടുപതിറ്റാണ്ടിലേറെ കേരളത്തിന്റെ രാഷ്ട്രീയ പൊതു മണ്ഡലത്തില്‍ നിര്‍ണ്ണായക സാന്നിധ്യമായി നിലകൊണ്ടു.വിഎസിൻ്റെ രാഷ്ട്രീയ പ്രവര്‍ത്തനം ദരിദ്ര ജനതയുടെ പോരാട്ട ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തിലെ നായകനായിരുന്നു വി.എസ്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്നു. പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികന്‍, ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷന്‍, ദേശാഭിമാനി പത്രാധിപര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. …

എന്‍റെ പൊന്നോ….പൊന്നിൻ വിലയായി സ്വർണ്ണം;ഇന്നത്തെ വില ഇങ്ങിനെ

കൊച്ചി: സ്വർണ്ണ വില സർവ്വകാല റെക്കോർഡിൽ.പവന് 45120 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയത്.ഒരു ഗ്രാമിന്‍റെ വില 5,640 ആണ്.പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് ക്രൂ‍ഡ് ഓയിൽ വില ഉയർന്നതോടെ സുരക്ഷിത നിക്ഷേപമായി ആളുകൾ വീണ്ടും സ്വർണ്ണത്തെ കാണാൻ തുടങ്ങിയതാണ് വില ഉയരാനുള്ള പ്രധാനകാരണമായി വിലയിരുത്തുന്നത്.വില ഉയർന്നതോടെ  വിവാഹ ആവശ്യങ്ങൾക്ക് സ്വ‍ർണ്ണം വാങ്ങുന്ന  സാധാരണക്കാർ കൂടുതൽ  പ്രതിസന്ധിയിലായി.തുടർച്ചയായി മൂന്നാം ദിവസമാണ് സ്വർണ്ണ വില ഉയരുന്നത്.വിവാഹ സീസൺ സജീവമായ സമയത്താണ് വില റെക്കോർഡിൽ എത്തിയിരിക്കുന്നത്.അതേ സമയം ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ നാലാം …

എ.ഐ ക്യാമറ പിഴ അടക്കാന്‍ ഇനി വിഷമിക്കേണ്ട; മൊബൈല്‍ ഫോണിലൂടെയും അയക്കാം; മൊബൈലില്‍ ചെയ്യേണ്ടത് ഇങ്ങനെയാണ്

വാഹനങ്ങള്‍ക്ക് ലഭിക്കുന്ന എ ഐ ക്യാമറാ ഫൈനുകളോ മറ്റ് ഇ ചല്ലാനുകളും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അടക്കാന്‍ സാധിക്കുമെന്ന് മോട്ടോര്‍ ഗതാഗത വകുപ്പ്. മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന എം പരിവാഹന്‍ ആപ്പ് തുറന്ന ശേഷം അതിലെ ‘ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ്’ എന്ന ബട്ടണ്‍ അമര്‍ത്തുക തുടര്‍ന്ന് ‘ചെലാന്‍ റിലേറ്റഡ് സര്‍വീസസ്’ എന്ന വരിയിലെ ‘വ്യൂ മോര്‍’ എന്ന ബട്ടണ്‍ അമര്‍ത്തണം. പിന്നീട് ‘പേമെന്റ്’ എന്ന ബട്ടണ്‍ അമര്‍ത്തുക. അതിനുശേഷം ‘പേ യുവര്‍ ചെല്ലാന്‍’ എന്ന ബട്ടണ്‍ അമര്‍ത്തുക. ഇവിടെ …

ഇരുചക്രവാഹനം പുഴയിലേക്ക് മറിഞ്ഞ് യുവാക്കൾക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് രാത്രിയിൽ

കൊച്ചി: മഞ്ഞുമ്മലിൽ ഇരുചക്ര വാഹനം പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം. പുതുവൈപ്പ് സ്വദേശി കെവിൻ ആന്റണി, മുഹമ്മദ് ആസാദ് എന്നിവരാണ് മരിച്ചത്. രാത്രിയിൽ വഴി തെറ്റി പുഴയിൽ വീണതാകാം എന്നാണ് പോലീസ് നിഗമനം. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം.വാഹനത്തിൽ ഒരാളെ ഉണ്ടായിരുന്നുള്ളൂവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. കെൽവിന്റെ മൃതദേഹം പുലർച്ചെയോടെ കണ്ടെത്തുകയും ചെയ്തു. എന്നാൽ കെൽവിനൊപ്പം ഒരാൾ കൂടിയുണ്ടായിരുന്നുവെന്ന് പിന്നീടാണ് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് വീണ്ടും തെരച്ചിൽ നടത്തിയപ്പോഴാണ് രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തിയത്.അടുത്തിടെ അഞ്ചംഗ …

മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം വയോധികയെ കെട്ടിയിട്ട് പത്ത് പവന്‍ കവര്‍ന്നു

കണ്ണൂര്‍: പരിയാരത്ത് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം വയോധികയെ കെട്ടിയിട്ട് പത്ത് പവന്‍ കവര്‍ന്നു. അമ്മാനപ്പാറയില്‍ ഡോക്ടര്‍ ഷക്കീറിന്റെ വീട്ടിലാണ് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം കവര്‍ച്ച നടത്തിയത്. ഡോക്ടറും ഭാര്യയും വ്യാഴാഴ്ച രാത്രി 11 മണിക്ക് തിരുവനന്തപുരത്തേക്ക് പോയിരുന്നു. ഇതിന് ശേഷമാണ് കവര്‍ച്ച വീട്ടില്‍ നടന്നിരിക്കുന്നത്. ഇവരുടെ ബന്ധുവായ സ്ത്രീയും രണ്ട് ചെറിയ കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടികള്‍ മുകളിലത്തെ നിലയിലായതിനാല്‍ മോഷ്ടാക്കള്‍ എത്തിയത് അറിഞ്ഞില്ല. പുലര്‍ച്ചെ ഇവര്‍ താഴെ വരുമ്പോഴാണ് മുത്തശ്ശിയെ കെട്ടിയിട്ട് മുഖത്ത് …

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

കാസർകോട്:ബസ്സ് ബൈക്കിടിലിടിച്ച് യുവാവ് മരിച്ചു. ചെർക്കള – മുള്ളേരിയ റൂട്ടിൽ കോട്ടൂരിലാണ് അപകടം ബൈക്കിൽ സഞ്ചരിച്ച നീലേശ്വരം സ്വദേശി കാർത്തിക് (31) ആണ് മരിച്ചത്. രാവിലെ 8.45 ന് ആയിരുന്നു അപകടം.കാർത്തികിൻ്റെ പോക്കറ്റിൽ നിന്ന് ചുമട്ട് തൊഴിലാളി ആണെന്ന തിരിച്ചറിയൽ കാർഡ് ലഭിച്ചിട്ടുണ്ട്. നീലേശ്വരം പേരോളിലെ പുലവേന്ദ്രന്റെ മകനാണ് കാർത്തിക്. പൊലീസ് എത്തി മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഭാര്യയെ കൊന്ന് തലയറുത്തെടുത്ത കേസിലെ പ്രതി 19 വർഷത്തിന് ശേഷം പിടിയിൽ

ആലപ്പുഴ: ഭാര്യയെ കൊന്ന ശേഷം തലയറുത്തെടുത്ത കേസിലെ പ്രതി 19 വർഷത്തിന് ശേഷം പോലീസ് പിടിയിൽ. കേസ് വിചാരണക്കിടെ ഒളിവിൽ പോയ മാന്നാർ കുട്ടമ്ബേരൂർ താമരപ്പള്ളിൽ വീട്ടിൽ കുട്ടികൃഷ്ണൻ ജി.പി (55) ആണ് പിടിയിലായത്.രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ എറണാകുളം തൃക്കാക്കരയിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.2004 ഏപ്രിൽ രണ്ടിനാണ് കുട്ടികൃഷ്ണൻ ഭാര്യ ജയന്തിയെ (32) താമരപ്പള്ളിയിലെ വീട്ടിൽ വച്ച് കൊലപ്പെടുത്തുന്നത്. അന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ഇതിനിടെ കുട്ടികൃഷ്ണൻ ജയന്തിയുടെ തല ഭിത്തിയിലടിപ്പിക്കുകയുമായിരുന്നു. ബോധംകെട്ട് വീണ …

ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക്  ശ്രമിച്ചു

ആലപ്പുഴ:ആലപ്പുഴ തിരുവമ്പാടിയില്‍ ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ചു കൊലപ്പെടുത്തി. 65 കാരി ലിസിയാണ് കൊല്ലപ്പെട്ടത്. 72 വയസ്സുള്ള ഭര്‍ത്താവ് പൊന്നപ്പൻ കൈ ഞെരമ്പ് മുറിച്ച്‌ ആത്മഹത്യയ്ക്കും ശ്രമിച്ചു.ഇരുവരെയും സൗത്ത് പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ലിസമ്മ ഇതിനോടകം മരണപ്പെട്ടിരുന്നു.ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയ് പലതവണ ഡോര്‍ ബെല്‍ അടിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടർന്ന്  ഇയാള്‍ അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു. അയല്‍വാസികള്‍ പിൻവാതില്‍ തുറന്ന് നോക്കിയപ്പോള്‍ വീടിനുള്ളില്‍ ഇരുവരെയും കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ലിസമ്മയുടെ തലയ്ക്ക് മുറിവുകളുണ്ട്. ഭര്‍ത്താവ് പൊന്നപ്പൻ കൈ …

ദേശീയദൂരം മറികടന്ന് അനുപ്രിയ; സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ഷോട്ട് പുട്ടില്‍ റെക്കോഡോടെ സ്വര്‍ണം

കുന്നംകുളം: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ദേശീയ റെക്കോഡിനെക്കാള്‍ മികച്ച പ്രകടനവുമായി കാസര്‍കോട് ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വി എസ് അനുപ്രിയ. സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ 16.15 മീറ്റര്‍ എറിഞ്ഞ് റെക്കോഡോടെ സ്വര്‍ണം നേടിയത്. 2018-ല്‍ മേഘമരിയം മാത്യു സ്ഥാപിച്ച 14.91 മീറ്ററാണ് മറികടന്നത്. ഈയിനത്തിലെ ദേശീയ ദൂരം 16 മീറ്ററില്‍ താഴെയാണ്. രണ്ടാംദിനത്തിലെ ഏക റെക്കോഡാണ്. 43 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആകെ മൂന്ന് റെക്കോഡേയുള്ളു. ട്രിന്‍ബാഗോ ഹേസ്ലി ക്രോഫോര്‍ഡ് സ്റ്റേഡിയത്തില്‍ നടന്നകോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ …

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന്  ഇരുപത് വർഷം കഠിന തടവും 35,000 രൂപ പിഴയും; ശിക്ഷിച്ചത് ഇരുപത് കേസുകളിൽ പ്രതിയായ കുറ്റവാളിയെ

തിരുവനന്തപുരം : പട്ടികജാതി വിഭാഗത്തിൽ പ്പെട്ട ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് കൊല്ലം പാരിപ്പള്ളി കിഴക്കേനില മിഥുൻ ഭവനത്തിൽ മിഥുൻ(26) നെ ശിക്ഷിച്ചത്.പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നൽകണം.ലീഗൽ സർവീസസ് അതോറിട്ടി നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്. തിരുവനന്തപുരം അതിവേഗ പ്രത്യേക ജഡ്ജി ആർ.രേഖ ആണ്  ശിക്ഷ വിധിച്ചത്. 2021 നവംബർ 30നാണ് …

പോറ്റി വളര്‍ത്താനുള്ള വിഷമം; ഒന്നര വയസായ മകനെ കായലില്‍ പിതാവ് എറിഞ്ഞുകൊന്നു

മംഗളൂരു: വളരെ ഞെട്ടിപ്പിക്കുന്ന ഒരുവാര്‍ത്തയാണ് ഇന്ന് മൈസൂരുവില്‍ നിന്ന് പുറത്തുവന്നത്. പോറ്റി വളര്‍ത്താനുള്ള വിഷമം കാരണം ഒന്നരവയസായ മകനെ കായലില്‍ പിതാവ് എറിഞ്ഞുകൊന്നു. സംഭവത്തില്‍ പിതാവിനെ പൊലിസ് അറസ്റ്റുചെയ്തു. മൈസൂരു പെരിയപട്ടണ നഗരത്തിന് സമീപം മാക്കോട് ഗ്രാമത്തിലാണ് സംഭവം. പ്രതി ഗണേഷിനെ(40) പൊലിസ് പിടികൂടി. ഗണേഷിന്റെ ഭാര്യ ലക്ഷ്മി പ്രസവത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. ഗഷേഷിന്റെ മാതാവ് അഞ്ജനമ്മയാണ് കൊല്ലപ്പെട്ട കുമാര്‍ എന്ന കുട്ടിയെയും രണ്ടു സഹോദരിമാരെയും വളര്‍ത്തി വന്നത്. ഭാര്യയുടെ മരണത്തോടെ പിന്നീട് പെണ്‍കുട്ടികളെ അഞ്ജനമ്മയെ ഏല്‍പിച്ച് …

ആസ്ത്മ, നീണ്ടുനിൽക്കുന്ന ചുമ എന്നിവ കൂടുന്നു; ആൻറിബയോട്ടിക്കുകൾ കഴിക്കരുത്; മുന്നറിയിപ്പുമായി ഡോക്ടർമാർ

വെബ് ഡെസ്ക്: തൊണ്ടയിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ടോ? ശ്വാസതടസ്സത്തോടെ തുടർച്ചയായി തുമ്മൽ ഉണ്ടോ? വിട്ടു മാറാത്ത ചുമ? ഉണ്ടെങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. കഠിനമായ ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), മറ്റ് ശ്വാസകോശ സംബന്ധമായ അവസ്ഥകൾ എന്നിവയാൽ ബുദ്ധിമുട്ടുന്ന രോഗികളുടെ എണ്ണത്തില്‍ വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്ന് ഡോക്ടർമാര്‍ പറയുന്നു. ഡോക്ടർമാരും പൾമണോളജിസ്റ്റുകളും ഈ ആരോഗ്യ പ്രതിസന്ധിയുമായി മല്ലിടുകയാണ്. ഈ തരംഗത്തിന്റെ സ്വഭാവം എന്താണെന്നുവെച്ചാല്‍ നേരിയ ശ്വാസകോശ അണുബാധ ലക്ഷണങ്ങളോടൊപ്പം മറ്റു വൈറൽ അണുബാധകളുടെ എണ്ണത്തില്‍ വർദ്ധനവ്, ആസ്ത്മ, …