ഒരു വാട്‌സാപ്പില്‍ രണ്ടു അക്കൗണ്ട്; മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ എത്തി

ഒന്നിലധികം ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപയോഗപ്രദമായ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സാപ്പ്. ഒരു വാട്സാപ്പ് ആപ്പില്‍ നിന്ന് രണ്ടു അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാം. രണ്ട് അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് പുതിയ ഫീച്ചര്‍ എത്തിയിരിക്കുന്നത്. ഇനി ക്ലോണ്‍ ആപ്പ് ഉപയോഗിക്കുന്നതിന് പകരം ഒരു ആപ്പില്‍ നിന്ന് തന്നെ രണ്ടു അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പുതിയ പ്രത്യേകത. രണ്ട് അക്കൗണ്ടുകള്‍ക്കും വെവ്വേറെ പ്രൈവസി സെറ്റിങ്സും നോട്ടിഫിക്കേഷന്‍ സെറ്റിങ്സും ആയിരിക്കും ഉണ്ടാവുക. വാട്സാപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്‍ വേര്‍ഷനിലും ഈ അപ്ഡേറ്റുകള്‍ എത്തിയിട്ടുണ്ട്. താമസിക്കാതെ എല്ലാ ഉപയോക്താക്കളിലേക്കും വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ ലഭിച്ചു തുടങ്ങും. ഒരേ ആപ്പില്‍ തന്നെ വ്യത്യസ്തമായ അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനാകും. ഒരു വാട്സാപ്പ് ആപ്പില്‍ ഇനി വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാവും. ടെലഗ്രാം ആപ്പില്‍ ഇതിനകം ലഭ്യമായ ഫീച്ചര്‍ ആണിത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്
Scroll to top

You cannot copy content of this page