പോറ്റി വളര്‍ത്താനുള്ള വിഷമം; ഒന്നര വയസായ മകനെ കായലില്‍ പിതാവ് എറിഞ്ഞുകൊന്നു

മംഗളൂരു: വളരെ ഞെട്ടിപ്പിക്കുന്ന ഒരുവാര്‍ത്തയാണ് ഇന്ന് മൈസൂരുവില്‍ നിന്ന് പുറത്തുവന്നത്. പോറ്റി വളര്‍ത്താനുള്ള വിഷമം കാരണം ഒന്നരവയസായ മകനെ കായലില്‍ പിതാവ് എറിഞ്ഞുകൊന്നു. സംഭവത്തില്‍ പിതാവിനെ പൊലിസ് അറസ്റ്റുചെയ്തു. മൈസൂരു പെരിയപട്ടണ നഗരത്തിന് സമീപം മാക്കോട് ഗ്രാമത്തിലാണ് സംഭവം. പ്രതി ഗണേഷിനെ(40) പൊലിസ് പിടികൂടി. ഗണേഷിന്റെ ഭാര്യ ലക്ഷ്മി പ്രസവത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. ഗഷേഷിന്റെ മാതാവ് അഞ്ജനമ്മയാണ് കൊല്ലപ്പെട്ട കുമാര്‍ എന്ന കുട്ടിയെയും രണ്ടു സഹോദരിമാരെയും വളര്‍ത്തി വന്നത്. ഭാര്യയുടെ മരണത്തോടെ പിന്നീട് പെണ്‍കുട്ടികളെ അഞ്ജനമ്മയെ ഏല്‍പിച്ച് മകനുമായി ഗണേഷ് ബംഗളൂരുവിലേക്ക് നാടുവിട്ടിരുന്നു. കുറച്ചുകാലങ്ങള്‍ക്ക് ശേഷം വീണ്ടും എത്തി മാതാവിനും കുട്ടികള്‍ക്കുമൊപ്പം താമസിച്ചുവരികയായിരുന്നു. നാല് ദിവസം മുമ്പ് മാതാവുമായി വഴക്കിട്ട് ഒന്നര വയസ്സുള്ള മകനെ മറ്റൊരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. രണ്ടുദിവസം മുമ്പ് ഇയാള്‍ വീണ്ടും വീട്ടില്‍ തിരിച്ചെത്തി. അതേസമയം മകനെ കൊണ്ടുവരാത്തതിനെ മാതാവ് ചോദ്യം ചെയ്തിരുന്നു. കുട്ടിയെ കാണാനില്ലെന്ന് അറിയിച്ചതോടെ നാട്ടുകാരും കുട്ടിയെ തേടി അന്വേഷണം ആരംഭിച്ചു. പിന്നീട് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കായലില്‍ കണ്ടെത്തിയ ഗ്രാമവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുറ്റം സമ്മതിച്ച ഗണേഷിനെ ബുധനാഴ്ചയാണ് പൊലീസ് പിടികൂടിയത്. കുട്ടിയെ പരിപാലിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് നേരം പുലര്‍ച്ചെ എറിഞ്ഞുകൊന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലിസ് ഊര്‍ജിതമായ അന്വേഷണം നടത്തുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page