ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക്  ശ്രമിച്ചു

ആലപ്പുഴ:ആലപ്പുഴ തിരുവമ്പാടിയില്‍ ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ചു കൊലപ്പെടുത്തി. 65 കാരി ലിസിയാണ് കൊല്ലപ്പെട്ടത്. 72 വയസ്സുള്ള ഭര്‍ത്താവ് പൊന്നപ്പൻ കൈ ഞെരമ്പ് മുറിച്ച്‌ ആത്മഹത്യയ്ക്കും ശ്രമിച്ചു.
ഇരുവരെയും സൗത്ത് പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ലിസമ്മ ഇതിനോടകം മരണപ്പെട്ടിരുന്നു.ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയ് പലതവണ ഡോര്‍ ബെല്‍ അടിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടർന്ന്  ഇയാള്‍ അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു. അയല്‍വാസികള്‍ പിൻവാതില്‍ തുറന്ന് നോക്കിയപ്പോള്‍ വീടിനുള്ളില്‍ ഇരുവരെയും കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ലിസമ്മയുടെ തലയ്ക്ക് മുറിവുകളുണ്ട്. ഭര്‍ത്താവ് പൊന്നപ്പൻ കൈ ,കാൽ ഞെരമ്പുകൾ മുറിച്ച നിലയിലായിരുന്നു. കുടുംബ വഴക്കാണ് കാരണമെന്ന് കരുതുന്നു. പൊലീസ് അന്വേഷണമാരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page