ഗോവിന്ദ് പത്മ സൂര്യയും ഗോപിക അനിലും വിവാഹിതരാകുന്നു

ഗോസിപ്പുകൾക്ക് ഒടുവിൽ ആ വാർത്തകൾക്ക് സ്ഥിരീകരണം.നടനും ടെലിവിഷൻ അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരാകുന്നു. വിവാഹനിശ്ചയ ചിത്രങ്ങള്‍ ചിത്രങ്ങള്‍ പങ്കുവച്ച്‌ ഗോവിന്ദ് പത്മസൂര്യ തന്നെയാണ് ഇക്കാര്യം  ആരാധകരെ അറിയിച്ചത്.‘ഞങ്ങള്‍ വളരെ സന്തോഷത്തോടുകൂടിയാണ് ഇതു നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തില്‍ ശുഭമുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങള്‍ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേര്‍ത്തുപിടിച്ചിട്ടുള്ളത്.നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊര്‍ജ്ജവും. …

മാലിദ്വീപിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

വെബ് ഡെസ്ക് : മാലി ദ്വീപിലെ ഹാ ദാൽ കമുനുധൂ ദ്വീപിലെ മത്സ്യ മാർക്കറ്റിന് സമീപമുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ടു. ദ്വീപിന്റെ തുറമുഖത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മത്സ്യ മാർക്കറ്റിന് സമീപം ശനിയാഴ്ച വൈകുന്നേരം 4:15 ഓടെയാണ് സ്‌ഫോടനം നടന്നത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം എന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ദ്വീപിൽ വിമാനത്താവളം നിർമിക്കുന്നതിനുള്ള ഭൂമി നികത്തൽ ജോലികള്‍ക്കായി കരാറുകാരായി വന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മാലിദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ, …

ഭിക്ഷാടനം നടത്തുന്ന ഭിന്ന ശേഷിക്കാരിയായ വയോധികക്ക് നേരെ ലൈംഗികാതിക്രമം ; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

കൊല്ലം: കൊല്ലത്ത് ഭിക്ഷാടനം നടത്തുന്ന ഭിന്നശേഷിക്കാരിയായ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍.കൊട്ടാരക്കര ഓയൂര്‍ സ്വദേശി റഷീദാണ് പിടിയിലായത്. രണ്ട് കയ്യും കാലും ഇല്ലാത്ത 75 വയസുകാരിക്ക് നേരെയാണ് ക്രൂരമായ അതിക്രമം ഉണ്ടായത്. വ‍ര്‍ഷങ്ങളായി കൊട്ടിയം ഭാഗത്ത് ഭിക്ഷയാചിക്കുന്ന വയോധികയ്ക്ക് നേരെ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയ്ക്കായിരുന്നു സംഭവം.വെള്ളമുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചെത്തിയ യുവാവാണ് വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്ന സൂചന പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. സമീപത്തെ സിസി ടിവിയില്‍ നിന്ന് വയോധികയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ …

രാജ്മോഹൻ ഉണ്ണിത്താനെതിരെ മാധ്യമങ്ങളിലൂടെ പരസ്യമായി പ്രതികരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കരിമ്പിൽ കൃഷ്ണനെ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്തു

കാസര്‍കോട് :മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കരിമ്പില്‍ കൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. സ്വന്തക്കാരെ പാര്‍ടിയില്‍ തിരുകിക്കയറ്റാനുള്ള രാജ്‌മോഹന്‍ ഉണ്ണിത്താന്റെ നീക്കത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് കെ പി സി സി അംഗം കരിമ്പില്‍ കൃഷ്ണനെ പുറത്താക്കിയതെന്നാണ് വിവരം. കരിമ്പിൽ കൃഷ്ണന്റെ നേതൃത്വത്തില്‍ ഡിസിസി ഓഫീസിലെത്തി പ്രതിഷേധിച്ച സംഭവത്തിലാണ് നടപടി. ഡിസിസി ഓഫീസിലെത്തി പ്രതിഷേധിക്കുകയും, മാധ്യമങ്ങള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളെ അപമാനിച്ച് സംസാരിച്ചതിലും അന്വേഷണ വിധേയമായി കെ പി സി സി അംഗം കരിമ്പില്‍ കൃഷ്ണനെ സസ്‌പെന്റ് ചെയ്യുന്നതായി …

അജാനൂര്‍ പഞ്ചായത്തില്‍ ഇടിമിന്നലില്‍ കനത്ത നാശനഷ്ടം; ഇരുപതോളം വീടുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും കേടുപാട് സംഭവിച്ചു

കാസര്‍കോട്: ശനിയാഴ്ച വൈകീട്ട് എട്ടുമണിയോടുകൂടി ഉണ്ടായ ഇടിമിന്നലില്‍ അജാന്നൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് വീണച്ചേരിയില്‍ കനത്ത നാശനഷ്ടം. ഇരുപതോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഒരു വീട് പൂര്‍ണ്ണമായും അഞ്ചോളം വീടുകള്‍ ഭാഗികമായും നാശനഷ്ടത്തിനിരയായി. വീണ ചേരിയിലെ വി.നാരായണിയുടെ വീട് ഭാഗികമായി തകര്‍ന്നു. ആളപായം ഉണ്ടായില്ല. വീട്ടിലെ ടി.വി. മോട്ടോര്‍, ഫാന്‍ എന്നിവ കത്തി നശിച്ചു. നാലുതെങ്ങുകള്‍ക്കും ഇടിമിന്നലില്‍ നഷ്ടം സംഭവിച്ചു. വി.ശൈലജയുടെ വീടിനും ഭാഗികമായി നാശനഷ്ടം ഉണ്ടായി. ടി.വി, മോട്ടോര്‍, വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ് എന്നിവയും വയറിങ് …

ഗാസയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ; നന്ദി അറിയിച്ച് പലസ്തീന്‍

ന്യൂഡല്‍ഹി: ഇസ്രയേല്‍- ഹമാസ് യുദ്ധത്തെ തുടര്‍ന്ന് 14 ദിവസങ്ങളായി വ്യോമാക്രമണം നടക്കുന്ന ഗാസയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. 6.5 ടണ്‍ മരുന്നുകളും ദുരിത ബാധിതര്‍ക്കുളള 32 ടണ്‍ അവശ്യവസ്തുക്കളും അടങ്ങുന്ന വിമാനം ഇന്ത്യയില്‍ നിന്ന് ഗാസയിലേക്ക് പുറപ്പെട്ടു. ദുരന്ത നിവാരണ സാമഗ്രികളുമായി IAF C17 വിമാനമാണ് ഈജിപ്തിലെ എല്‍-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. അത്യാവശ്യമായ ജീവന്‍ രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയാ വസ്തുക്കള്‍, ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, ടാര്‍പോളിനുകള്‍, സാനിറ്ററി യൂട്ടിലിറ്റികള്‍, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഗുളികകള്‍ എന്നിവയും ആവശ്യവസ്തുക്കളില്‍ ഉള്‍പ്പെടുന്നതായി വിദേശകാര്യ …

ഗര്‍ബ നൃത്തത്തിനിടേ ഹൃദയാഘാതം; 24 മണിക്കൂറിനിടേ മരിച്ചത് 10 പേര്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ഗര്‍ബ നൃത്തത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് 10 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെയാണ് ഗുജറാത്തില്‍ പല ഭാഗങ്ങളിലായുള്ള മരണങ്ങള്‍. ഇതില്‍ ബറോഡയില്‍ നിന്നുള്ള പതിമൂന്ന് വയസുകാരനും കപടവജില്‍നിന്നുള്ള പതിനേഴുകാരനും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച അഹമ്മദാബാദില്‍ ഗര്‍ബ നൃത്തം ചെയ്യുന്നതിന് ഇടയില്‍ ഇരുപത്തിനാലുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. നവരാത്രി ആഘോഷങ്ങളുടെ ആദ്യ ആറു ദിവസങ്ങളില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് നമ്പറായ 108ലേക്ക് 521 കോളുകളാണ് എത്തിയത്. ശ്വാസതടസ്സമെന്ന കാരണത്താല്‍ 609 …

നിങ്ങളുടെ കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്ല് ഇതുവരെ അപ്ഡേറ്റ് ചെയ്തിട്ടില്ല; ഇന്ന് രാത്രിയോടുകൂടി കണക്ഷന്‍ വിച്ഛേദിക്കും; ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്ന കോളുകള്‍ എത്തുന്നു; വ്യാജ സന്ദേശം ലഭിച്ചാല്‍ ചെയ്യേണ്ടത്..

ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ് ഇപ്പോള്‍. ദിനംപ്രതി നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇപ്പോഴിതാ വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട് പുതിയ തട്ടിപ്പുകള്‍ പുറത്തുവരികയാണ്. തട്ടിപ്പുകാര്‍ വ്യാജ സന്ദേശങ്ങളയച്ച് പണം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ഔദ്യോഗിക ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നുള്ള സന്ദേശങ്ങളായി ഇവ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. തട്ടിപ്പിന്റെ വഴികള്‍ അറിയാം.‘നിങ്ങളുടെ കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്ല് ഇതുവരെ അപ്ഡേറ്റ് ചെയ്തിട്ടില്ല, ആയതിനാല്‍ ഇന്ന് രാത്രിയോടുകൂടി കണക്ഷന്‍ വിച്ഛേദിക്കും’- എന്നുപറഞ്ഞുകൊണ്ടാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഇതുകണ്ട് ആശയകുഴപ്പത്തിലാകുന്നവര്‍ നിരവധിയാണ്. അവര്‍ പറയുന്ന ഗൂഗിള്‍ പേ …

16 കാരിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി; മാതാവിന് നഷ്ടമായത് കാല്‍ ലക്ഷം

കാസര്‍കോട്: 16 കാരിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ മാതാവിന് കോടതി 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും വിധിച്ചു. ഉദിനൂര്‍ മുള്ളോട്ട് കടവിലെ എം ഫസീല(36)യ്ക്കാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി പിഴശിക്ഷ വിധിച്ചത്. 2020 മാര്‍ച്ച് 18ന് ഉച്ചയ്ക്ക് അന്നത്തെ ചന്തേര എസ്ഐ മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെ വടക്കേ തൃക്കരിപ്പൂര്‍ ഭാഗത്തുനിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഓടിച്ചുവന്ന സ്‌കൂട്ടര്‍ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ മാതാവ് ഫസീലയാണ് സ്‌കൂട്ടര്‍ ഓടിക്കാന്‍ …

ബൈക്ക് റോഡരികിലെ കുഴിയില്‍ വീണ് 21 കാരന് ദാരുണാന്ത്യം

മംഗളൂരു: ബൈക്ക് റോഡരികിലെ കുഴിയില്‍ വീണ് 21 കാരന് ദാരുണാന്ത്യം. ഫരങ്കിപ്പേട്ട് സ്വദേശി കീര്‍ത്തിക് (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നന്തൂരിനും പടിലിനും ഇടയിലുള്ള നിഡല്‍ ക്രോസിലാണ് അപകടം. അമിത വേഗതയിലോടിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികെ കുഴിയിലേക്ക് വീഴുകയായിരുന്നു. കുഴിയില്‍ തലയിടിച്ച് വീണ കീര്‍ത്തിക് തല്‍ക്ഷണം മരണപ്പെട്ടു. നാട്ടുകാര്‍ വെന്‍ലോക് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. അശ്രദ്ധമായി വാഹനം ഓടിച്ചതുകാരണമാണ് റോഡരികിലെ കുഴിയില്‍ വീഴാന്‍ ഇടയാക്കിയതെന്നാണ് സൂചന. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു …

സ്വകാര്യ ബസിടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റു; രോഷാകുലരായ നാട്ടുകാര്‍ ബസ് അടിച്ചു തകര്‍ത്തു

കണ്ണൂര്‍: തളിപ്പറമ്പ് കപ്പാലത്ത് സ്വകാര്യ ബസിടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റു. തൃച്ചംബരം യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും മീത്തലെപാത്ത് ബഷീറിന്റെ മകനുമായ ബിലാലിനാണ് (11) പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 10.15 ഓടെ മദ്രസക്ക് സമീപത്തെ പെട്രോള്‍പമ്പിന് മുന്നിലായിരുന്നു അപകടം. സൈക്കിളില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്നു കുട്ടി. ഈ സമയത്ത് ഒട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്ന ബസ് അമിത വേഗത്തിലെത്തി കുട്ടിയെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡില്‍ വീണ കുട്ടി ദൂരേക്ക് തെറിച്ച് പോയി. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശത്ത് കേടുപാട് പറ്റിയത് …

ഇന്ന് ദുര്‍ഗാഷ്ടമി; പൂജവെക്കേണ്ടതും പൂജയെടുക്കേണ്ടതും എപ്പോള്‍, എങ്ങിനെ.??……

ഇന്ന് ദുര്‍ഗ്ഗാഷ്ടമി.നവരാത്രിക്കാലത്ത് ദുര്‍ഗ്ഗക്കായി സമര്‍പ്പിതമായ ദിവസം. സകലതും പരാശക്തിക്കുമുമ്പില്‍ കാണിക്ക വെക്കുന്ന ദിനമാണിന്ന്. നവരാത്രി മഹോത്സവത്തിന്റെ ആഘോഷചടങ്ങുകള്‍ അവസാന ദിവസത്തിലേയ്ക്ക് കടക്കുകയാണ്. വിശ്വാസികള്‍ വൃതശുദ്ധിയോടെ സരസ്വതി ദേവിയെ വണങ്ങിയ ദിവസങ്ങളാണ് കടന്നുപോയത്. ഒന്‍പത് ദിവസത്തെ പ്രാര്‍ഥനകളും വൃതവും അനുഷ്ഠിച്ച ശേഷം വിദ്യാര്‍ഥികള്‍ സരസ്വതി കടാക്ഷത്തിനായി കാത്തിരിക്കുകയാണ്. ഒക്ടോബര്‍ 22 ഞായറാഴ്ചയാണ് ദുര്‍ഗാഷ്ടമി. ദുര്‍ഗാഷ്ടമി ദിവസമാണ് പാഠപുസ്തകങ്ങള്‍ എല്ലാം പൂജ വച്ച് വിദ്യാര്‍ഥികള്‍ സരസ്വതി ദേവിയുടെ അനുഗ്രഹം തേടുന്നത്. ദുര്‍ഗാഷ്ടമി നാളില്‍ തൊഴിലാളികള്‍ പണിയായുധങ്ങളും, കര്‍ഷകന്‍ കലപ്പയും, എഴുത്തുകാരന്‍ …

ഈ ശീലങ്ങള്‍ നിങ്ങളുടെ ഊര്‍ജ്ജം കളയും; ആരോഗ്യത്തെ മോശമായി ബാധിക്കുന്ന ചില ശീലങ്ങളെക്കുറിച്ച്

എനര്‍ജി ലെവലുകള്‍ എന്നത് ഒരു വ്യക്തിക്ക് ഏത് സമയത്തും ഉള്ള ശാരീരികവും മാനസികവുമായ ഓജസ്സിന്റെയും തേജസ്സിന്റെയും അളവിനെ സൂചിപ്പിക്കുന്നു. ജീവിതശൈലി, ഭക്ഷണക്രമം, വ്യായാമം, ഉറക്കം, മൊത്തത്തിലുള്ള ആരോഗ്യം തുടങ്ങി വിവിധ ഘടകങ്ങളാലാണ് അവ നിര്‍ണ്ണയിക്കപ്പെടുന്നു.നമ്മുടെ ദൈനംദിന ശീലങ്ങള്‍ നമ്മുടെ ഊര്‍ജ്ജത്തിന്റെ നില കാര്യമായി സ്വാധീനിക്കും. ചിട്ടയായ വ്യായാമം, സമീകൃതാഹാരം, മതിയായ ഉറക്കം, മാനസിക പിരിമുറുക്കം കുറയ്ക്കുന്നതും ഊര്‍ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഈ ശീലങ്ങള്‍ ശരീരത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഓക്‌സിജന്‍ വിതരണം വര്‍ദ്ധിപ്പിക്കുകയും മൊത്തത്തിലുള്ള …

ഇടിമിന്നലില്‍ കാസര്‍കോട് വ്യാപക നാശനഷ്ടം; കേരളോത്സവം പരിപാടിക്കായി എത്തിച്ച രണ്ട് ജനറേറ്ററുകള്‍ തകരാറിലായി

കാസര്‍കോട്: പനയാലില്‍ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം. വീടുകളും സ്‌കൂളും അടക്കം നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി. ശനിയാഴ്ച രാത്രി പത്തോടെയാണ് ഇവിടെ ശക്തമായ ഇടിമിന്നലുണ്ടായത്. പനയാല്‍ എസ്എംഎ എയുപി സ്‌കൂളിലെ വയറിംഗ് കത്തിനശിച്ചു. ഇവിടെ കേരളോത്സവം പരിപാടിക്കായി എത്തിച്ച രണ്ട് ജനറേറ്ററുകള്‍ തകരാറിലായി. 100 ഓളം ട്യൂബുകളും തകരാറിലായി. പ്രദേശത്തെ രണ്ട് വീടുകളിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഇവിടുത്തെ ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്.

അഭയാര്‍ഥി ക്യാമ്പില്‍ വ്യോമാക്രമണം, 13 മരണം; ‘ഗാസയില്‍ തുടരുന്നവരെ ഹമാസായി കണക്കാക്കി ആക്രമണം തുടരുമെന്ന് ഇസ്രയേല്‍

ടെല്‍ അവീവ്: ഗാസയ്ക്ക് പുറമെ വെസ്റ്റ്ബാങ്കിലും കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍. വെസ്റ്റ്ബാങ്കിലെ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് കുഞ്ഞുങ്ങളടക്കം 13 പേര്‍ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്രസഭ ദുരിതാശ്വാസ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിനിടെ ഒരു ഇസ്രയേല്‍ സൈനികന്‍ കൊല്ലപ്പെട്ടു.നിരവധിപേര്‍ക്ക് പരിക്കേറ്റതായും യുഎന്‍ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു. ഞങ്ങള്‍ ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും യുദ്ധത്തിന്റെ അടുത്ത ഘട്ടങ്ങളില്‍ ഞങ്ങളുടെ സൈനികരുടെ അപകടസാധ്യത കുറയ്ക്കുമെന്നും ഇന്ന് മുതല്‍ ഞങ്ങള്‍ ആക്രമണം ആക്രമണം ശക്തമാക്കുമെന്നും ടെല്‍ അവീവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ …

ഇത്തവണ വധ ശ്രമക്കേസ്; ഇന്‍സ്റ്റഗ്രാം റീല്‍സ് താരം മീശ വിനീത് വീണ്ടും അറസ്റ്റില്‍

തിരുവനന്തപുരം: യുവാവിന്റെ തല അടിച്ചുപൊട്ടിച്ച കേസില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് താരം ‘മീശ വിനീത്’ അറസ്റ്റില്‍. മടവൂര്‍ സ്വദേശിയായ യുവാവിനെ ആക്രമിച്ച് തല അടിച്ചുപൊട്ടിച്ച കേസിലാണ് നടപടി. കേസിലെ മൂന്നാം പ്രതിയാണ് വിനീത്. നിരവധി കേസില്‍ പ്രതിയായ ‘മീശ വിനീത്’ എന്ന വിനീതിനെ കഴിഞ്ഞ ദിവസമാണ് പള്ളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈമാസം 16ന് വിനീത് ഉള്‍പ്പെടെ നാലുപേര്‍ രണ്ടു ബൈക്കുകളിലായി മടവൂരില്‍ എത്തി യുവാവിനെ ആക്രമിച്ചുവെന്നാണ് കേസ്. മറ്റ് മൂന്ന് പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. നേരത്തെ, …

ആളില്ലാ തക്കം നോക്കി കള്ളന്മാരുടെ വരവ്; വീട് കുത്തിത്തുറന്ന് കവര്‍ന്നത് 20 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍

സുള്ള്യ: വീട് കുത്തിത്തുറന്ന് 20 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. മംഗളൂരു ജട്ടിപ്പള്ള ബോറുഗുഡ്ഡെ സ്വദേശി മോഹനദാസ മുദ്യയുടെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. രണ്ടുദിവസം മുമ്പ് മോഹന്‍ദാസും ഭാര്യയും ചെന്നൈയിലും തുടര്‍ന്ന് ഹാസനിലുള്ള മകളുടെ വീട്ടിലും പോയിരുന്നു. വീടിന്റെ മുകള്‍നിലയില്‍ വാടകയ്ക്ക് താമസിക്കുന്ന ആളാണ് വീടിന്റെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീട്ടിനുള്ളിലെ അലമാരയില്‍ സൂക്ഷിച്ച മോതിരം, വള, മാല, ചെയിന്‍ തുടങ്ങി 350 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് മോഷണം …

പലസ്തീൻ ജനത എവിടേക്കും ഓടിപ്പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് മഹമൂദ് അബ്ബാസ്: കെയ്‌റോ ഉച്ചകോടിയിൽ ഇസ്രയേലിനെതിരെ അറബ് രാഷ്ട്രങ്ങൾ

കെയ്റോ: പലസ്തീൻ ജനത എവിടേക്കും ഓടിപ്പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും മാതൃരാജ്യത്ത് തുടരുമെന്നും പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഈജിപ്തിലെ കെയ്‌റോവിൽ നടന്ന അറബ് ഉച്ചകോടിയുടെ ആമുഖ പ്രസംഗത്തിലാണ് പലസ്തീൻ പ്രസിഡൻ്റ് നിലപാട് വ്യക്തമാക്കിയത്. ഇസ്രയേൽ – ഹമാസ് യുദ്ധത്തിനിടെ സമാധാന ശ്രമവുമായാണ് ഈജിപ്തിലെ കെയ്‌റോവിൽ അറബ് ഉച്ചകോടി നടന്നത്.ഇസ്രയേൽ നടപടിയിൽ അറബ് രാജ്യങ്ങൾ അപലപിച്ചു. എന്നാൽ ഉച്ചകോടിയിൽ നിന്ന് വിട്ട് നിൽക്കുകയാണ് അമേരിക്ക ചെയ്തത്. ഇതോടെ സംയുക്ത പ്രസ്താവന ഇല്ലാതെ ഉച്ചകോടി പിരിഞ്ഞു.ഖത്തർ , യു എ ഇ …