ഇടിമിന്നലില്‍ കാസര്‍കോട് വ്യാപക നാശനഷ്ടം; കേരളോത്സവം പരിപാടിക്കായി എത്തിച്ച രണ്ട് ജനറേറ്ററുകള്‍ തകരാറിലായി

കാസര്‍കോട്: പനയാലില്‍ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം. വീടുകളും സ്‌കൂളും അടക്കം നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി. ശനിയാഴ്ച രാത്രി പത്തോടെയാണ് ഇവിടെ ശക്തമായ ഇടിമിന്നലുണ്ടായത്. പനയാല്‍ എസ്എംഎ എയുപി സ്‌കൂളിലെ വയറിംഗ് കത്തിനശിച്ചു. ഇവിടെ കേരളോത്സവം പരിപാടിക്കായി എത്തിച്ച രണ്ട് ജനറേറ്ററുകള്‍ തകരാറിലായി. 100 ഓളം ട്യൂബുകളും തകരാറിലായി. പ്രദേശത്തെ രണ്ട് വീടുകളിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഇവിടുത്തെ ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page