ഭിക്ഷാടനം നടത്തുന്ന ഭിന്ന ശേഷിക്കാരിയായ വയോധികക്ക് നേരെ ലൈംഗികാതിക്രമം ; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

കൊല്ലം: കൊല്ലത്ത് ഭിക്ഷാടനം നടത്തുന്ന ഭിന്നശേഷിക്കാരിയായ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍.കൊട്ടാരക്കര ഓയൂര്‍ സ്വദേശി റഷീദാണ് പിടിയിലായത്. രണ്ട് കയ്യും കാലും ഇല്ലാത്ത 75 വയസുകാരിക്ക് നേരെയാണ് ക്രൂരമായ അതിക്രമം ഉണ്ടായത്. വ‍ര്‍ഷങ്ങളായി കൊട്ടിയം ഭാഗത്ത് ഭിക്ഷയാചിക്കുന്ന വയോധികയ്ക്ക് നേരെ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയ്ക്കായിരുന്നു സംഭവം.
വെള്ളമുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചെത്തിയ യുവാവാണ് വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്ന സൂചന പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. സമീപത്തെ സിസി ടിവിയില്‍ നിന്ന് വയോധികയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റഷീദാണ് പ്രതിയെന്ന് മനസിലാകുന്നത്. കൊട്ടിയത്തെ കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന വയോധികയെ മര്‍ദ്ദിച്ച ശേഷം 500 മീറ്റര്‍ അകലേക്ക് എടുത്തു കൊണ്ടുപോകുകയും അവിടെ വച്ച്‌ ഇയാള്‍ പീഡിപ്പിക്കുകയുമായിരുന്നു.അര്‍ധനഗ്നയായി രക്തത്തില്‍ കുളിച്ചു കിടന്ന വയോധികയെ രാവിലെ ആറ് മണിയോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വയോധികയുടെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി റിഷീദിനെ പിടികൂടുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page