ആളില്ലാ തക്കം നോക്കി കള്ളന്മാരുടെ വരവ്; വീട് കുത്തിത്തുറന്ന് കവര്‍ന്നത് 20 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍

സുള്ള്യ: വീട് കുത്തിത്തുറന്ന് 20 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. മംഗളൂരു ജട്ടിപ്പള്ള ബോറുഗുഡ്ഡെ സ്വദേശി മോഹനദാസ മുദ്യയുടെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. രണ്ടുദിവസം മുമ്പ് മോഹന്‍ദാസും ഭാര്യയും ചെന്നൈയിലും തുടര്‍ന്ന് ഹാസനിലുള്ള മകളുടെ വീട്ടിലും പോയിരുന്നു. വീടിന്റെ മുകള്‍നിലയില്‍ വാടകയ്ക്ക് താമസിക്കുന്ന ആളാണ് വീടിന്റെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീട്ടിനുള്ളിലെ അലമാരയില്‍ സൂക്ഷിച്ച മോതിരം, വള, മാല, ചെയിന്‍ തുടങ്ങി 350 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. മോഷണം പോയ ആഭരണങ്ങള്‍ക്ക് 20 ലക്ഷം രൂപ വില വരും.
മംഗളൂരുവില്‍ നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി. വിവരത്തെ തുടര്‍ന്ന് പിന്നീട് ഹാസനില്‍ നിന്ന് മോഹനദാസും ഭാര്യയും എത്തി. സുള്ള്യ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page