രാജ്മോഹൻ ഉണ്ണിത്താനെതിരെ മാധ്യമങ്ങളിലൂടെ പരസ്യമായി പ്രതികരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കരിമ്പിൽ കൃഷ്ണനെ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്തു

കാസര്‍കോട് :മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കരിമ്പില്‍ കൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. സ്വന്തക്കാരെ പാര്‍ടിയില്‍ തിരുകിക്കയറ്റാനുള്ള രാജ്‌മോഹന്‍ ഉണ്ണിത്താന്റെ നീക്കത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് കെ പി സി സി അംഗം കരിമ്പില്‍ കൃഷ്ണനെ പുറത്താക്കിയതെന്നാണ് വിവരം. കരിമ്പിൽ കൃഷ്ണന്റെ നേതൃത്വത്തില്‍ ഡിസിസി ഓഫീസിലെത്തി പ്രതിഷേധിച്ച സംഭവത്തിലാണ് നടപടി. ഡിസിസി ഓഫീസിലെത്തി പ്രതിഷേധിക്കുകയും, മാധ്യമങ്ങള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളെ അപമാനിച്ച് സംസാരിച്ചതിലും അന്വേഷണ വിധേയമായി കെ പി സി സി അംഗം കരിമ്പില്‍ കൃഷ്ണനെ സസ്‌പെന്റ് ചെയ്യുന്നതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്. സെപ്തംബര്‍ 29 നാണ് കരിമ്പില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഓഫീസിലെത്തി പ്രതിഷേധിച്ചത്. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ പുനസംഘടനയില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ നടത്തുന്ന നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. രാജ് മോഹന്‍ കാണാനെത്തുന്ന പ്രവര്‍ത്തകരെ ചീത്ത വിളിച്ച് അപമാനിക്കുന്നുവെന്നും കരിമ്പില്‍ ആരോപിച്ചിരുന്നു. അന്ന് കരിമ്പിലുമായി ചര്‍ച്ച നടത്തിയ ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ പരാതി പരിശോധിക്കുമെന്ന് കരിമ്പിലിനും ഒപ്പമുണ്ടായിരുന്ന നൂറോളം പേര്‍ക്കും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഉറപ്പ് പാലിക്കാതെയാണ് ഇപ്പോള്‍ അച്ചടക്ക നടപടിയെടുത്തത്. ജില്ലയിലെ മുതിര്‍ന്ന ഐ ഗ്രൂപ്പ് നേതാവാണ് കരിമ്പിൽ കൃഷ്ണൻ. കരിമ്പിലിനെതിരായ ഏകപക്ഷീയമായ അച്ചടക്ക നടപടി ചീമേനി, കരിന്തളം, ചെറുവത്തൂര്‍, നീലേശ്വരം ഭാഗങ്ങളില്‍ കോണ്‍ഗ്രസില്‍ വലിയ പ്രതിഷേധത്തിനിടയാക്കുമെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page