സ്വകാര്യ ബസിടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റു; രോഷാകുലരായ നാട്ടുകാര്‍ ബസ് അടിച്ചു തകര്‍ത്തു

കണ്ണൂര്‍: തളിപ്പറമ്പ് കപ്പാലത്ത് സ്വകാര്യ ബസിടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റു. തൃച്ചംബരം യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും മീത്തലെപാത്ത് ബഷീറിന്റെ മകനുമായ ബിലാലിനാണ് (11) പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 10.15 ഓടെ മദ്രസക്ക് സമീപത്തെ പെട്രോള്‍പമ്പിന് മുന്നിലായിരുന്നു അപകടം. സൈക്കിളില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്നു കുട്ടി. ഈ സമയത്ത് ഒട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്ന ബസ് അമിത വേഗത്തിലെത്തി കുട്ടിയെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡില്‍ വീണ കുട്ടി ദൂരേക്ക് തെറിച്ച് പോയി. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശത്ത് കേടുപാട് പറ്റിയത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഉടന്‍ തന്നെ നാട്ടുകാര്‍ ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ആവേ മരിയ എന്ന ബസാണ് കുട്ടിയെ ഇടിച്ചുവീഴ്ത്തിയത്. സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ബസ് അടിച്ചു തകര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page