ചിക്ബല്ലാപൂരിൽ ടാറ്റാ സുമോ വാഹനം ട്രക്കിലിടിച്ച് 12 പേർ മരിച്ചു;അപകടമുണ്ടായത് പുലർച്ചെ;അപകടത്തിൽപ്പെട്ടത് ആന്ധ്രയിൽ നിന്നുള്ള സംഘം

ബംഗളൂരു: നിർത്തിയിട്ടിരുന്ന ട്രക്കിൽ ടാറ്റ സുമോ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു.ബംഗളൂരു ഹൈദരാബാദ് ദേശീയ പാത 44 ൽ ചിക്ബല്ലാപൂരിന് സമീപം ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.അപകടത്തിൽ 2 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഇവർ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. മരിച്ചവരിൽ 3  പേർ സ്ത്രീകളാണ്.ആന്ധ്രയിൽ നിന്ന് വരുന്നവരാണ് അപകടത്തിൽപ്പെട്ടതെന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.ആന്ധ്രയിലെ ഗോറാണ്ടല നിവാസികളാണ് വാഹനത്തിലുണ്ടായിരുന്നത്.ഇവർ ബംഗളൂരില ഹൊസാൻഡ്രയിലാണ് താമസിച്ചിരുന്നത്.രാവിലെ പാതയിലുണ്ടായ മൂടൽമഞ്ഞിനെ തുടർന്ന് ഡ്രൈവർക്ക് ശരിയായി കാണാൻ കഴിയാതെ വന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് കരുതുന്നത്. 12 പേരിൽ 5 പേ‍ർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.മറ്റുള്ളവർ ആശുപത്രിയിലേക്കുള്ള  യാത്രമധ്യേയാണ് മരിച്ചത്. അപകടത്തിൽ ടാറ്റാ സുമോ വാഹനത്തിൽ ഡോർ തുറക്കാനാകാത്ത വിധം കുരുങ്ങി പോയിരുന്നു.നാട്ടുകാരും പൊലീസും ചേർന്ന് വാഹനം വെട്ടിപൊളിച്ചാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page