ഗർഭിണി ഭർതൃവീട്ടിൽ മരിച്ച സംഭവം;  ഭർത്താവിനും, ഭർതൃമാതാവിനും കഠിന തടവ്


കാസർകോട്: ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ  തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് കമ്പാർ പുത്തൂർ ഗ്രാമം ബദ്രടുക്ക ഹൗസിംഗ് കോളനിയിലെ സാദിക്സുലൈമാന് (35), ആറുവർഷം കഠിന തടവും ,രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.ഗാർഹിക പീഢനം ,ആത്മഹത്യപ്രേരണ എന്നീ കുറ്റങ്ങൾക്ക് ആണ് ശിക്ഷ വിധിച്ചത്.പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധികതടവ്അനുഭവിക്കണം.ഭർതൃമാതാവായ ആസ്യൂമ്മ (56) ക്ക് രണ്ടു വർഷം കഠിന തടവും ,രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ നാലുമാസം അധികതടവ്  അനുഭവിക്കണം. കാസർഗോഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ്  സെഷൻസ് കോടതി (ഒന്ന്)ജഡ്ജ് എ.മനോജാണ് ശിക്ഷ വിധിച്ചത്. 2016 ഒക്ടോബർ 21 ന് ആയിരുന്നു സംഭവം.മുള്ളേരിയ കിന്നിംഗാറിലെ ഫായിസ (23) ആണ് ഭർതൃവീട്ടിൽ ക്രൂര പീഡനത്തെ തുടർന്ന് മരിച്ചത്. മരിക്കുമ്പോൾ അഞ്ച് മാസം ഗർഭിണി ആയിരുന്നു യുവതി.കാസർഗോഡ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് കാസർഗോഡ് ഡി.വൈ.എസ്.പി ആയിരുന്ന എം.വി സുകുമാരനാണ് .പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ഇ.ലോഹിതാക്ഷൻ ഹാജരായി.

)

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page