പലസ്തീൻ വിഷയത്തിൽ മുസ്‌ലിം ലീഗിൻ്റെ മനുഷ്യാവകാശ റാലി ഇന്ന്; കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം


കോഴിക്കോട്:   പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം അറിയിച്ച് മുസ്ലീം ലീഗ് സംഘടിപ്പിക്കുന്ന റാലി ഇന്ന്.  പലസ്തീന് ഐക്യദാർഢ്യവുമായി ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ റാലിയായിരിക്കും കോഴിക്കോട് കടപ്പുറത്ത്  നടക്കുന്നതെന്ന് മുസ്ളീം ലീഗ് ഭാരവാഹികൾ അറിയിച്ചു. വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രതിഷേധ പരിപാടി മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഡോ. ശശി തരൂർ എം.പി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ദേശീയ, സംസ്ഥാന നേതാക്കൾ പ്രസംഗിക്കും. റാലിയുടെ വിജയത്തിനായി കഴിഞ്ഞ ദിവസങ്ങളിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നത്.  ശാഖാ തലങ്ങളിൽ വിളംബര ജാഥകൾ നടന്നു. ജില്ല, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളും പ്രത്യേക പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. വാഹനത്തിൽനിന്ന് നിർദേശിക്കപ്പെട്ട സ്ഥലത്ത് ഇറങ്ങി ചെറു പ്രകടനങ്ങളായാണ് പ്രവർത്തകർ കടപ്പുറത്തേക്ക് എത്തിച്ചേരുക.   ലോക മനസ്സാക്ഷി മരവിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഈ റാലിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.  ലോകത്ത് നടക്കുന്ന ഏറ്റവും വലിയ ഐക്യദാർഢ്യ റാലികളിലൊന്നായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page