കാസര്‍കോട്: നീലേശ്വരത്ത് മീന്‍ വണ്ടിയുടെ ടയര്‍പൊട്ടി സൈക്കിളിലിടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധികന്‍ മരിച്ചു. നീലേശ്വരം കരുവാച്ചേരി സ്വദേശി പാച്ചാംകൈ കണ്ണന്റെ മകന്‍ പി മനോഹരന്‍ (67) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 5.30 നു വീട്ടില്‍ നിന്ന് ഹോട്ടലിലേക്ക് പൊറോട്ട ഉണ്ടാക്കാന്‍ സൈക്കിളില്‍ പോകുമ്പോഴാണ് അപകടം നടന്നത്. വീടിന്നടുത്ത കരുവാച്ചേരി ദേശീയപാതയില്‍ എത്തിയപ്പോള്‍ മീന്‍ വണ്ടിയുടെ ടയര്‍പൊട്ടി സൈക്കിളില്‍ വന്നിടിക്കുകയായിരുന്നു. സൈക്കിളില്‍ നിന്ന് തെറിച്ചു വീണ മനോഹരനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപതിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഉച്ചക്ക് 12.30 ഓടെ ആശുപതിയില്‍ ചികിത്സക്കിടെ മരിച്ചു. അപകടത്തില്‍ നീലേശ്വരം പൊലീസ് കേസെടുത്തു.