ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; ദാരുണ സംഭവം പത്തനംതിട്ടയിൽ; കുടുംബ വഴക്കെന്ന് പൊലീസ്

പത്തനംതിട്ട: പത്തനംതിട്ട കുന്നന്താനത്ത്  ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കുന്നന്താനത്ത് ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. കുന്നന്താനം മുക്കൂര്‍ സ്വദേശി വേണുക്കുട്ടന്‍ നായർ  ആണ് ഭാര്യ ശ്രീജ (36) യെ കുത്തിക്കൊലപ്പെടുത്തിയത്. ശ്രീജയുടെ വീട്ടിലെത്തിയാണ് ആക്രമിച്ചത്. കൊലപ്പെടുത്തിയ ശേഷം വേണുകുട്ടൻ  ആത്മഹത്യ ചെയ്യുകയായിരുന്നു. ഇരുവരും ഏറെ കാലമായി  വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ് പറയുന്നു. കൊലപാതക സമയം വീട്ടില്‍ ഇവരുടെ മകളും ഉണ്ടായിരുന്നു. സംഭവത്തില്‍ കീഴ്‌വായ്പൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്
Scroll to top

You cannot copy content of this page