നെടുമ്പാശ്ശേരി  വിമാനത്താവളം വഴി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം;ഒരാൾ പിടിയിൽ



കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ അനധികൃതമായി കടത്തുവാൻ ശ്രമിച്ച 26.93 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.എയര്‍ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് അബുദാബിയില്‍ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് റഷിമിന്‍റെ പക്കല്‍നിന്ന് 499 .90 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം കണ്ടെത്തിയത്. നാലു സ്വര്‍ണമാലകള്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താൻ ശ്രമിച്ചത്. ഇയാള്‍ക്കെതിരേ സിഎ 162 വകുപ്പ് പ്രകാരം കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്
Scroll to top

You cannot copy content of this page