തോക്കുചൂണ്ടി ഭര്‍തൃമതിയെ ബലാല്‍സംഗം ചെയ്‌തു; യുവാവിനെതിരെ കേസ്‌

കാസര്‍കോട്‌: തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ഭര്‍തൃമതിയെ നിരവധി തവണ ബലാല്‍സംഗം ചെയ്‌തതായി പരാതി. പീഡനം സഹിക്കാന്‍ കഴിയാതെ യുവതി നല്‍കിയ പരാതിയില്‍ കാസര്‍കോട്‌ വനിതാ പൊലീസ്‌ കേസെടുത്തു. ചാല ഫിറോസ്‌ എന്നയാള്‍ക്കെതിരെയാണ്‌ കേസെടുത്തത്‌. ഇതേ തുടര്‍ന്ന്‌ പ്രതി ഒളിവില്‍ പോയി.വിദ്യാനഗര്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 31 കാരിയായ ഭര്‍തൃമതിയാണ്‌ പീഡനത്തിനു ഇരയായത്‌.2019ല്‍ ആണ്‌ ആദ്യത്തെ സംഭവം. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. അതിനുശേഷം നിരവധി …

ഉദുമയില്‍ കര്‍ണാടക സ്വദേശി തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ഉദുമയിലെ ക്വാര്‍ട്ടേഴ്സ് താമസക്കാരനായ കര്‍ണ്ണാടക സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെങ്ങുകയറ്റക്കാരനായ എസ്.എം.തങ്കമേശ (40)യെയാണ് താമസ സ്ഥലത്തു തൂങ്ങി മരിച്ചത്. ബേക്കല്‍ പൊലീസെത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: സാവിത്രി. മക്കള്‍: മഞ്ജുനാഥ, മണികണ്ഠ, മദന്‍. സഹോദരങ്ങള്‍: ദൊഡ്ഡബസപ്പ, ബസവരാജ്, നാഗരാജ്.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുകേസില്‍ ലീഗ് നേതാവ് എംസി കമറുദ്ദീന്‍ ഒന്നാം പ്രതി; ആകെ 29 പ്രതികള്‍; കേസില്‍ ക്രൈം ബാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈം ബാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ മഞ്ചേശ്വരം മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീന്‍ അടക്കം 29 പ്രതികളാണുള്ളത്. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ആകെ 168 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 17 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ പറയുന്നത്. അന്വേഷണം പൂര്‍ത്തിയായ 15 കേസുകളിലാണ് കാസര്‍കോട്, കണ്ണൂര്‍ അഡീഷണല്‍ ജില്ലാ കോടതികളില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. മഞ്ചേശ്വരം …

യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: യുവാവിനെ വീട്ടിനകത്ത് ഫാനില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ തമ്പുരാന്‍ വളപ്പിലെ വിനോദാ(36)ണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മണിയോടെ കിടപ്പ് മുറിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ വീട്ടുകാര്‍ ഉദുമയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അവിവാഹിതനാണ്. തമ്പുരാന്‍ വളപ്പിലെ ഗോപാലന്റെയും സാദുവിന്റെയും മകനാണ്. സഹോദരങ്ങള്‍: ഉമേശന്‍, മുരളി, ബേബി, ബിന്ദു, സിന്ധു.

വീട്ടമ്മയുടെ മേൽ തിളച്ച എണ്ണ ഒഴിച്ചു;തട്ടുകട  ഉടമ അറസ്റ്റിൽ

കൊല്ലം : വീട്ടമ്മയുടെ മേല്‍ തിളച്ച എണ്ണ ഒഴിച്ച കേസില്‍ തട്ടുകട ഉടമ അറസ്റ്റില്‍. കുട്ടികള്‍ തമ്മിലുള്ള പ്രശ്നം പറഞ്ഞു തീര്‍ക്കാൻ എത്തിയ വീട്ടമ്മയ്ക്ക് നേരെയാണ് അക്രമണം ഉണ്ടായത്.തട്ടുകട ഉടമ തൃക്കോവില്‍വട്ടം ഡീസന്റ്മുക്ക് രാജൻ ഭവനില്‍ ഡേവിഡിനെ (51) കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.ബീച്ച്‌ നഗര്‍ മാര്‍ത്താണ്ഡപുരം പുരയിടത്തില്‍ സജിതയ്ക്കാണു പൊള്ളലേറ്റത്. ഒപ്പമുണ്ടായിരുന്ന സഹോദരി സുജിതയ്ക്കും പരുക്കേറ്റു. കഴിഞ്ഞ വെള്ളി രാത്രി കൊച്ചു ഡീസന്റ് മുക്കിനു സമീപമായിരുന്നു സംഭവം. ഒരു സ്കൂളില്‍ പഠിക്കുന്ന ഇരുവരുടെയും മക്കള്‍ തമ്മിലുള്ള …

ചന്ദനമോഷണം പ്രധാന തൊഴില്‍; പിടികിട്ടാപുള്ളിയായ കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: പാണപ്പുഴയില്‍ ചന്ദനമോഷണം നടത്തിയ പിടികിട്ടാപുള്ളിയായ മുഖ്യപ്രതി പിടിയില്‍. കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി മുഹമ്മദ് കുഞ്ഞിയെയാണ്(31) ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ പി.രതീശന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലെ ചന്ദനകേസിലെ പ്രധാന പ്രതിയാണ്. കഴിഞ്ഞ ആഗസ്റ്റ് മാസം പാണപ്പുഴ ആലിന്റെപാറ പ്രദേശത്ത് നിന്ന് ചന്ദന മരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമിച്ചപ്പോള്‍ ആളുകളെ കണ്ട് മുഹമ്മദ് കുഞ്ഞി ഓടിരക്ഷപ്പെടുകയായിരുന്നു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.പ്രദീപന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.പി.രാജീവന്‍, വാച്ചര്‍മാരായ എം.ഷാജി, സി.പ്രദീപ്കുമാര്‍, …

 ഫ്‌ളാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് 13 കാരിക്ക് ദാരുണാന്ത്യം

മംഗളൂരു: കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് വീണ് 13 വയസ്സുകാരി മരിച്ചു. മണിപ്പാല്‍ ഹെര്‍ഗ സ്വദേശിനി കൃതികയുടെ മകള്‍ പ്രജ്ഞ(13)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6.20ന് ഹെര്‍ഗ സരളെബെട്ട് ഹൈ പോയിന്റ് ഹൈറ്റ്സ് ഫ്‌ളാറ്റിലെ എട്ടാംനിലയില്‍ നിന്നാണ് പ്രജ്ഞ വീണത്. ഉടന്‍ മണിപ്പാല്‍ കെഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മണിപ്പാല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മണിപ്പാലിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പെണ്‍കുട്ടി മാനസിക വിഭ്രാന്തിയുണ്ടായിരുന്നതായി പറയപ്പെടുന്നു.

ജോലിക്ക് പോവുകയായിരുന്ന ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; ദാരുണ കൃത്യം പാലക്കാട്

പാലക്കാട്: യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി.പാലക്കാട് നല്ലേപ്പിള്ളിയില്‍ ഇന്ന് രാവിലെയാണ് സംഭവം.മാണിക്കത്ത് കളം സ്വദേശിനി ഊര്‍മിള(32) ആണ് മരിച്ചത്. ഊര്‍മിളയും ഭര്‍ത്താവും ഏറെനാളായി മാറിതാമസിക്കുകയായിരുന്നു. ഇന്ന് രാവിലെ ഊര്‍മിളയുടെ ഭര്‍ത്താവ് ഇവരുടെ വീട്ടിലെത്തിയശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നീട് ജോലിക്ക് പോകുന്നവഴി സമീപത്തെ പാടത്തുവച്ച്‌ ഇയാള്‍ ഊര്‍മിളയുടെ പിന്നാലെ എത്തി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടനെ നാട്ടുകാര്‍ ഇവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തിന് പിന്നാലെ ഓടി രക്ഷപെട്ട പ്രതിക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.ആക്രമണത്തിന് …

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് തുടക്കം;മിസോറാമിലും ചത്തീസ്ഗഢിലും ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ച്‌ മിസോറാമിലും ഛത്തീസ്ഗഢില്‍ ഒന്നാം ഘട്ടത്തിലും വോട്ടെടുപ്പ് ആരംഭിച്ചു.സുരക്ഷ ഉറപ്പാക്കാൻ മിസോറാമില്‍ മ്യാൻമര്‍,ബംഗ്ലാദേശ് രാജ്യാന്തര അതിര്‍ത്തി അടച്ചു. ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷത്തുള്ള ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന ഛത്തീസ്ഗഢില്‍ ആദ്യഘട്ടത്തിലെ 20 നിയമസഭാ മണ്ഡലങ്ങളില്‍ 40,78, 681 വോട്ടര്‍മാര്‍ 223 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കും. പത്തിടത്ത് രാവിലെ ഏഴ് മുതല്‍ വൈകീട്ട് മൂന്ന് വരെയും പത്തിടങ്ങളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയുമാണ് വോട്ടെടുപ്പ്. വിദൂര കേന്ദ്രങ്ങളില്‍ നടക്കുന്ന വോട്ടെടുപ്പിന് …

‘എനിക്ക് ശരിക്കും വിഷമം തോന്നുന്നു’ തന്റെ ഡീപ്ഫേക്ക് വീഡിയോയോട് പ്രതികരിച്ച് നടി രശ്മിക മന്ദാന

വെബ് ഡെസ്ക്: വൈറലായ തന്റെ AI ഡീപ്ഫേക്ക് വീഡിയോ വിഷയത്തിൽ  ഒടുവിൽ പ്രതികരണവുമായി നടി രശ്മിക മന്ദാന . ‘സാങ്കേതികവിദ്യയുടെ വലിയ ദുരുപയോഗം’ എന്നും ‘അങ്ങേയറ്റം ഭയാനകമായ അനുഭവം’ എന്നുമായിരുന്നു രശ്മികയുടെ പ്രതികരണം.’എനിക്ക് സുരക്ഷയും പിന്തുണയും നൽകുന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ഞാൻ നന്ദി പറയുന്നു. ഞാൻ സ്കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കിൽ, എങ്ങനെ നേരിടുമായിരുന്നെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. ഇത്തരത്തിലുള്ള ഐഡന്റിറ്റി മോഷണം കൂടുതൽ പേരെ ബാധിക്കുന്നതിന് മുമ്പ് ഒരു സമൂഹമെന്ന …

മോഷണ ശ്രമം തടഞ്ഞ യുവാവ് കുത്തേറ്റ് മരിച്ചു; സഹോദരങ്ങൾക്കും ആക്രമണത്തിൽ പരിക്ക് ;ആക്രമണം ട്രയിനിറങ്ങി നടക്കവെ

തൃശ്ശൂർ: തൃശ്ശൂരില്‍ യുവാവിനെ കുത്തിക്കൊന്നു. ദിവാൻജിമൂല പാസ്പോര്‍ട്ട് ഓഫിസിന് സമീപത്ത് ഇന്നലെ രാത്രിയുണ്ടായ സംഘട്ടനത്തിലാണ് ഒളരിക്കര തെക്കേല്‍ വീട്ടില്‍ ചന്ദ്രന്റെ മകൻ ശ്രീരാഗ് (26) കൊല്ലപ്പെട്ടത്.ഇയാളുടെ സഹോദരങ്ങളായ ശ്രീരേഖ്, ശ്രീരാജ് എന്നിവര്‍ക്കും ഗുരുതര പരിക്കുണ്ട്. തിങ്കളാഴ്ച രാത്രി 11-ന് ശേഷമാണ് സംഭവം. പ്രതിയായ മുഹമ്മദ് അല്‍ത്താഫ് എന്നയാളും ആശുപത്രിയില്‍ ചികിത്സയിലാണ്.ശ്രീരാഗും സഹോദരങ്ങളും തൃശൂര്‍ റെയില്‍വേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്‌ഫോമിലിറങ്ങി പുറത്തേക്ക് വരികയായിരുന്നു. ദിവാൻജിമൂല കോളനിക്കുള്ളിലൂടെയാണ് ഇവര്‍ പുറത്തേക്ക് വന്നത്. ഈസമയം ദിവാൻജി മൂലയില്‍ ഉണ്ടായിരുന്ന അല്‍ത്താഫും സംഘവും …

ബസ് യാത്രക്കിടെ ലൈംഗികമായി ഉപദ്രവിച്ചു; സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പോക്സോ കേസ്

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പോക്സോ കേസ്. വേലായുധൻ വള്ളിക്കുന്നിനെതിരെയാണ് പൊലീസ് കേസ്സെടുത്തത്.പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ ബസ് യാത്രക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. പരപ്പനങ്ങാടി പൊലീസ് ആണ് കേസ് എടുത്തത്. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വള്ളിക്കുന്ന് സ്വദേശിയായ കുട്ടിയുടെ മൊഴിപ്രകാരമാണ് കേസ്. നല്ലളം പൊലീസിന് കേസ് കൈമാറുമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.

പുക പരിശോധനാ സർട്ടിഫിക്കറ്റിനും എ ഐ പിഴ കുടിശ്ശിക ഉണ്ടാകാൻ പാടില്ല ; വാഹന യാത്രികരെ പിഴിഞ്ഞ് മതിയാകാതെ   സർക്കാർ; 13 വിഐപി വാഹനങ്ങൾക്കും പിഴയിട്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങള്‍ക്ക് മാത്രമേ       ഡിസംബര്‍ 1 മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ്  ലഭിക്കൂ. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷമുള്ള അഞ്ച് മാസങ്ങളിൽ റോഡ് അപകട മരണ നിരക്ക് കുറഞ്ഞതായി യോഗം വിലയിരുത്തി. എ.ഐ. ക്യാമറ സ്ഥാപിച്ച 2023 ജൂൺ മുതൽ  ഒക്ടോബർ 31 വരെ  സംസ്ഥാനത്ത് 1263 റോഡപകട മരണങ്ങളാണ് ഉണ്ടായത്. 2022-ൽ ഇതേ കാലയളവിൽ …

പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകൻ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍. ഓര്‍ക്കാട്ടേരി ഏറാമല കണ്ടോത്ത് അനുനന്ദുവിനെയാണ് (25) പേരാമ്പ്ര പൊലീസ് അറസ്റ്റുചെയ്പേരാമ്പ്ര കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.സ്‌കൂള്‍ പരിസരത്തുനിന്ന് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയ വിദ്യാര്‍ഥിനിയെ പുറമേരിയിലെ കരാട്ടെ പരിശീലന സ്ഥലത്തെത്തിച്ച്‌ പീഡിപ്പിച്ചുവെന്നാണ് കേസ്. ഒക്ടോബര്‍ 16-നാണ് കേസിനാസ്പദമായ  സംഭവം.പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസ്സടുത്തു.

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ടൈം ഔട്ടായി ശ്രീലങ്കൻ താരം; ചർച്ചയായി ആഞ്ചലോ മാത്യൂസിൻ്റെ ഔട്ട്

ന്യൂഡൽഹി:രാജ്യാന്തര ക്രിക്കറ്റില്‍ ടൈം ഔട്ടാവുന്ന ആദ്യ ബാറ്ററായി ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ്.ബംഗ്ലാദേശിനെതിരെ നടക്കുന്ന ലോകകപ്പ് മത്സരത്തിനിടെയാണ് സംഭവം.ഷാക്കിബ് അല്‍ ഹസന്‍ എറിഞ്ഞ 25ാം ഓവറിലെ രണ്ടാം പന്തില്‍ മഹ്മൂദുള്ള പിടിച്ച്‌ സമരവിക്രമ പുറത്തായതോടെ ആഞ്ചലോ മാത്യൂസ് ഗ്രൗണ്ടിലെത്തി. ഒരു ബാറ്റര്‍ പുറത്തായാല്‍ രണ്ട് മിനിട്ടിനുള്ളില്‍ അടുത്ത ബാറ്റര്‍ ക്രീസിലെത്തണമെന്നാണ് നിയമം. ബാറ്റ് ചെയ്യാനുള്ള തയാറെടുക്കവെ ഹെല്‍മറ്റ് മാറിപ്പോയെന്ന് മനസിലാക്കിയ മാത്യൂസ് പുതിയ ഹെല്‍മറ്റ് ആവശ്യപ്പെട്ടു.എന്നാല്‍, പുതിയ ഹെല്‍മറ്റുമായി സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍ എത്തിയപ്പോഴേക്കും രണ്ട് മിനിട്ട് …

മദ്യലഹരിയില്‍ പാമ്പിനൊപ്പം അഭ്യാസം; 22 കാരന്‍ കടിയേറ്റ് മരിച്ചു

മദ്യലഹരിയില്‍ പാമ്പിനൊപ്പം അഭ്യാസം നടത്തുന്നതിനിടെ 22 കാരന്‍ കടിയേറ്റ് മരിച്ചു. അഹിരൗലി ഗ്രാമത്തില്‍ നിന്നുള്ള രോഹിത് ജയ്സ്വാളാണ് മരിച്ചത്. ഞായറാഴ്ച ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയിലാണ് സംഭവം. ശിവന്റെ രൂപമായ ‘മഹാകാല്‍’ എന്ന് അവകാശപ്പെട്ട് പാമ്പുമായി കളിക്കുന്നതിനിടെ കടിയേല്‍ക്കുകയായിരുന്നു. ഇയാള്‍ പാമ്പുമായി അഭ്യാസം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാമ്പിനെ കഴുത്തിലും കൈയിലും ചുറ്റിയ ഇയാള്‍ നാവില്‍ കടിപ്പിക്കുകയായിരുന്നു. ഉഗ്രവിഷമുള്ള പാമ്പാണ് കടിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജയ്സ്വാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് …

സംസ്ഥാന ഭാരവാഹികള്‍ക്ക് മര്‍ദ്ദനം; സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വനിതാ സംസ്ഥാന ഭാരവാഹികള്‍ അടക്കം ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിഷയത്തിന്റെ ഗൗരവം മുന്നില്‍കണ്ട് പ്രതിഷേധ മാര്‍ച്ചുകള്‍, പ്രകടനങ്ങള്‍ തുടങ്ങിയവ നടത്താനും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആഹ്വാനം ചെയ്തു. കേരളവര്‍മ്മ കോളേജിലെ ജനാധിപത്യ ഇലക്ഷന്‍ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയ …

സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; റോഡിലേക്ക് തെറിച്ചു വീണ ആളുടെ ദേഹത്ത് ബസ് കയറി മരിച്ചു

കാസര്‍കോട്: സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചപ്പോള്‍ റോഡിലേക്ക് തെറിച്ചു വീണ ആളുടെ ദേഹത്ത് ബസ് കയറി മരിച്ചു. പരിക്കേറ്റ മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുള്ളേരിയ ബളവന്തടുക്ക സ്വദേശി തിമ്മപ്പ(60) ആണ് മരിച്ചത്. പരിക്കേറ്റ കിന്നിംഗാര്‍ സ്വദേശി ഗിരീഷിനെ(37) മുള്ളേരിയയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ബെള്ളൂര്‍ പള്ളപ്പാടിയിലാണ് അപകടം. സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചപ്പോള്‍ യാത്രക്കാരനായ തിമ്മപ്പ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. കാസര്‍കോട് നിന്ന് കിന്നിംഗാറിലേക്ക് വരികയായിരുന്ന സ്വകാര്യബസ് തിമ്മപ്പയുടെ ദേഹത്ത് കൂടി കയറിയിറങ്ങുകയായിരുന്നു. …