ജോലിക്ക് പോവുകയായിരുന്ന ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; ദാരുണ കൃത്യം പാലക്കാട്

പാലക്കാട്: യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി.പാലക്കാട് നല്ലേപ്പിള്ളിയില്‍ ഇന്ന് രാവിലെയാണ് സംഭവം.മാണിക്കത്ത് കളം സ്വദേശിനി ഊര്‍മിള(32) ആണ് മരിച്ചത്. ഊര്‍മിളയും ഭര്‍ത്താവും ഏറെനാളായി മാറിതാമസിക്കുകയായിരുന്നു. ഇന്ന് രാവിലെ ഊര്‍മിളയുടെ ഭര്‍ത്താവ് ഇവരുടെ വീട്ടിലെത്തിയശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നീട് ജോലിക്ക് പോകുന്നവഴി സമീപത്തെ പാടത്തുവച്ച്‌ ഇയാള്‍ ഊര്‍മിളയുടെ പിന്നാലെ എത്തി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടനെ നാട്ടുകാര്‍ ഇവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തിന് പിന്നാലെ ഓടി രക്ഷപെട്ട പ്രതിക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.ആക്രമണത്തിന് ശേഷം ഭര്‍ത്താവ് സ്ഥലത്തു നിന്നും കടന്നുകളഞ്ഞു. പൊലീസ് ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചു. അക്രമം നടത്തിയ ആയുധം പാടത്തിന് സമീപത്തു നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page