ചന്ദനമോഷണം പ്രധാന തൊഴില്‍; പിടികിട്ടാപുള്ളിയായ കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: പാണപ്പുഴയില്‍ ചന്ദനമോഷണം നടത്തിയ പിടികിട്ടാപുള്ളിയായ മുഖ്യപ്രതി പിടിയില്‍. കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി മുഹമ്മദ് കുഞ്ഞിയെയാണ്(31) ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ പി.രതീശന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലെ ചന്ദനകേസിലെ പ്രധാന പ്രതിയാണ്. കഴിഞ്ഞ ആഗസ്റ്റ് മാസം പാണപ്പുഴ ആലിന്റെപാറ പ്രദേശത്ത് നിന്ന് ചന്ദന മരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമിച്ചപ്പോള്‍ ആളുകളെ കണ്ട് മുഹമ്മദ് കുഞ്ഞി ഓടിരക്ഷപ്പെടുകയായിരുന്നു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.പ്രദീപന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.പി.രാജീവന്‍, വാച്ചര്‍മാരായ എം.ഷാജി, സി.പ്രദീപ്കുമാര്‍, ഡ്രൈവര്‍ കെ.ജെ.പ്രദീപന്‍ എന്നിവരും മുഹമ്മദ് കുഞ്ഞിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലായി നിരവധി കേസുകളില്‍ പ്രതിയാണ് മുഹമ്മദ് കുഞ്ഞി. പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശത്തു നിന്നും ഒട്ടേറെ ചന്ദനമരങ്ങളാണ് അടുത്ത കാലത്തായി ഒട്ടേറെ ചന്ദനമരങ്ങളാണ് അടുത്ത കാലത്തായി മോഷ്ടിച്ചത്. സപ്തംബര്‍ മാസം പാണപ്പുഴ ഭാഗത്ത് മൂന്ന് ചാക്കുകളിലായി ചന്ദന മുട്ടി കാട്ടില്‍ ഒളിപ്പിച്ചു വച്ച നിലയില്‍ വനം വകുപ്പ് അധികൃതര്‍ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page