കാസര്‍കോട്: യുവാവിനെ വീട്ടിനകത്ത് ഫാനില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ തമ്പുരാന്‍ വളപ്പിലെ വിനോദാ(36)ണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മണിയോടെ കിടപ്പ് മുറിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ വീട്ടുകാര്‍ ഉദുമയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അവിവാഹിതനാണ്. തമ്പുരാന്‍ വളപ്പിലെ ഗോപാലന്റെയും സാദുവിന്റെയും മകനാണ്. സഹോദരങ്ങള്‍: ഉമേശന്‍, മുരളി, ബേബി, ബിന്ദു, സിന്ധു.