Saturday, May 18, 2024
Latest:

വീട്ടമ്മയുടെ മേൽ തിളച്ച എണ്ണ ഒഴിച്ചു;തട്ടുകട  ഉടമ അറസ്റ്റിൽ

കൊല്ലം : വീട്ടമ്മയുടെ മേല്‍ തിളച്ച എണ്ണ ഒഴിച്ച കേസില്‍ തട്ടുകട ഉടമ അറസ്റ്റില്‍. കുട്ടികള്‍ തമ്മിലുള്ള പ്രശ്നം പറഞ്ഞു തീര്‍ക്കാൻ എത്തിയ വീട്ടമ്മയ്ക്ക് നേരെയാണ് അക്രമണം ഉണ്ടായത്.തട്ടുകട ഉടമ തൃക്കോവില്‍വട്ടം ഡീസന്റ്മുക്ക് രാജൻ ഭവനില്‍ ഡേവിഡിനെ (51) കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.ബീച്ച്‌ നഗര്‍ മാര്‍ത്താണ്ഡപുരം പുരയിടത്തില്‍ സജിതയ്ക്കാണു പൊള്ളലേറ്റത്. ഒപ്പമുണ്ടായിരുന്ന സഹോദരി സുജിതയ്ക്കും പരുക്കേറ്റു. കഴിഞ്ഞ വെള്ളി രാത്രി കൊച്ചു ഡീസന്റ് മുക്കിനു സമീപമായിരുന്നു സംഭവം. ഒരു സ്കൂളില്‍ പഠിക്കുന്ന ഇരുവരുടെയും മക്കള്‍ തമ്മിലുള്ള പ്രശ്നം അന്വേഷിക്കാനാണ് സജിതയും സഹോദരിയും ഡേവിഡിന്റെ തട്ടുകടയിലെത്തിയത്. സംസാരം വാക് തര്‍ക്കമാകുകയും ഡേവിഡ് തിളച്ച എണ്ണ ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നു. സഹോദരി സുജിതയുടെ വിരല്‍ കമ്പി വടി കൊണ്ട് അടിച്ചു ഒടിച്ചുവെന്നും പരാതിയിലുണ്ട്. ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page