അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് തുടക്കം;മിസോറാമിലും ചത്തീസ്ഗഢിലും ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ച്‌ മിസോറാമിലും ഛത്തീസ്ഗഢില്‍ ഒന്നാം ഘട്ടത്തിലും വോട്ടെടുപ്പ് ആരംഭിച്ചു.സുരക്ഷ ഉറപ്പാക്കാൻ മിസോറാമില്‍ മ്യാൻമര്‍,ബംഗ്ലാദേശ് രാജ്യാന്തര അതിര്‍ത്തി അടച്ചു. ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷത്തുള്ള ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന ഛത്തീസ്ഗഢില്‍ ആദ്യഘട്ടത്തിലെ 20 നിയമസഭാ മണ്ഡലങ്ങളില്‍ 40,78, 681 വോട്ടര്‍മാര്‍ 223 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കും. പത്തിടത്ത് രാവിലെ ഏഴ് മുതല്‍ വൈകീട്ട് മൂന്ന് വരെയും പത്തിടങ്ങളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയുമാണ് വോട്ടെടുപ്പ്. വിദൂര കേന്ദ്രങ്ങളില്‍ നടക്കുന്ന വോട്ടെടുപ്പിന് പോളിംഗ് സംഘങ്ങള്‍ ഹെലികോപ്‌റ്ററുകളിലാണ് എത്തിയത്. ഛത്തീസ്ഗഢില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് 17ന് നടക്കും.40 സീറ്റുകളില്‍ വോട്ടെടുപ്പ് നടക്കുന്ന മിസോറാമില്‍ ആകെയുള്ള 1,276 പോളിംഗ് സ്റ്റേഷനുകളില്‍ 149 എണ്ണം അതിര്‍ത്തി മേഖലകളിലാണ്. 30 പോളിംഗ് സ്റ്റേഷനുകളില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ മുൻകരുതല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 8,57,000 വോട്ടര്‍മാര്‍ 174 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കും. ഭരണകക്ഷിയായ എം.എൻ.എഫ്,മുഖ്യ പ്രതിപക്ഷമായ ഇസഡ്.പി.എം,കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുക. മലനിരകളിൽ ഗോത്രവർഗ്ഗക്കാരിൽ 7,000-ത്തിലധികം ആളുകള്‍ വീട്ടിലിരുന്ന് വോട്ടു ചെയ്യും. ഇവര്‍ക്ക് ബാലറ്റ് പേപ്പറുകള്‍ തപാല്‍ വഴി അയച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page