മോഷണ ശ്രമം തടഞ്ഞ യുവാവ് കുത്തേറ്റ് മരിച്ചു; സഹോദരങ്ങൾക്കും ആക്രമണത്തിൽ പരിക്ക് ;ആക്രമണം ട്രയിനിറങ്ങി നടക്കവെ

തൃശ്ശൂർ: തൃശ്ശൂരില്‍ യുവാവിനെ കുത്തിക്കൊന്നു. ദിവാൻജിമൂല പാസ്പോര്‍ട്ട് ഓഫിസിന് സമീപത്ത് ഇന്നലെ രാത്രിയുണ്ടായ സംഘട്ടനത്തിലാണ് ഒളരിക്കര തെക്കേല്‍ വീട്ടില്‍ ചന്ദ്രന്റെ മകൻ ശ്രീരാഗ് (26) കൊല്ലപ്പെട്ടത്.ഇയാളുടെ സഹോദരങ്ങളായ ശ്രീരേഖ്, ശ്രീരാജ് എന്നിവര്‍ക്കും ഗുരുതര പരിക്കുണ്ട്. തിങ്കളാഴ്ച രാത്രി 11-ന് ശേഷമാണ് സംഭവം. പ്രതിയായ മുഹമ്മദ് അല്‍ത്താഫ് എന്നയാളും ആശുപത്രിയില്‍ ചികിത്സയിലാണ്.ശ്രീരാഗും സഹോദരങ്ങളും തൃശൂര്‍ റെയില്‍വേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്‌ഫോമിലിറങ്ങി പുറത്തേക്ക് വരികയായിരുന്നു. ദിവാൻജിമൂല കോളനിക്കുള്ളിലൂടെയാണ് ഇവര്‍ പുറത്തേക്ക് വന്നത്. ഈസമയം ദിവാൻജി മൂലയില്‍ ഉണ്ടായിരുന്ന അല്‍ത്താഫും സംഘവും ഇവരുടെ ബാഗ് തട്ടിപ്പറിച്ചെങ്കിലും ഒന്നും കിട്ടിയില്ല. വലിച്ചുവാരിയിട്ട സാധനങ്ങള്‍ തിരികെവയ്ക്കാൻ ആവശ്യപ്പെട്ടുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റ ശ്രീരാഗിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശ്രീരാഗിന്റെ സഹോദരൻ ശ്രീരേഖും ശ്രീരാജും ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലാണ്. മുഹമ്മദ് അല്‍ത്താഫിനെ കോ- ഓപ്പറേറ്റീവ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. അക്രമിസംഘത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ശസ്ത്രക്രിയക്കിടയില്‍ കുട്ടിയുടെ മരണം: ഇയാസിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി; ജനറല്‍ ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്, കനത്ത പൊലീസ് സുരക്ഷ
Scroll to top

You cannot copy content of this page