Saturday, May 18, 2024
Latest:

മദ്യലഹരിയില്‍ പാമ്പിനൊപ്പം അഭ്യാസം; 22 കാരന്‍ കടിയേറ്റ് മരിച്ചു

മദ്യലഹരിയില്‍ പാമ്പിനൊപ്പം അഭ്യാസം നടത്തുന്നതിനിടെ 22 കാരന്‍ കടിയേറ്റ് മരിച്ചു. അഹിരൗലി ഗ്രാമത്തില്‍ നിന്നുള്ള രോഹിത് ജയ്സ്വാളാണ് മരിച്ചത്. ഞായറാഴ്ച ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയിലാണ് സംഭവം. ശിവന്റെ രൂപമായ ‘മഹാകാല്‍’ എന്ന് അവകാശപ്പെട്ട് പാമ്പുമായി കളിക്കുന്നതിനിടെ കടിയേല്‍ക്കുകയായിരുന്നു. ഇയാള്‍ പാമ്പുമായി അഭ്യാസം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാമ്പിനെ കഴുത്തിലും കൈയിലും ചുറ്റിയ ഇയാള്‍ നാവില്‍ കടിപ്പിക്കുകയായിരുന്നു. ഉഗ്രവിഷമുള്ള പാമ്പാണ് കടിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജയ്സ്വാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
സിഗരറ്റ് വലിക്കുന്നതിനിടയില്‍ ജയ്സ്വാള്‍ പാമ്പിനെ കൈകൊണ്ട് അടിക്കുന്നതും കടിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. 4 മിനിറ്റും 38 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോ ജയ്സ്വാള്‍ തന്നെ പകര്‍ത്തിയതായും പറയുന്നു. മാതാപിതാക്കള്‍ സിലിഗുരിയിലാണ് താമസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page