സഹപാഠിയായ വിദ്യാര്‍ഥിയോട് സംസാരിച്ചു; കൈവിരല്‍ മുറിച്ചുമാറ്റി പൂര്‍വ്വ വിദ്യാര്‍ഥിയുടെ കൊടും ക്രൂരത

ട്യൂഷന്‍ ക്ളാസിലെ സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിയുടെ കൈവിരല്‍ മുറിച്ചുമാറ്റി പൂര്‍വ്വ വിദ്യാര്‍ഥിയുടെ കൊടും ക്രൂരത. ഡല്‍ഹി ദ്വാരക സൗത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒക്ടോബര്‍ 12നാണ് സംഭവം നടന്നത്. സ്‌കൂളിനു പുറത്തുവെച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി തന്നെ സമീപത്തെ പാര്‍ക്കിലേക്ക് കൊണ്ടുപോയെന്നും പിന്നീട് ട്യൂഷന്‍ ക്ലാസില്‍ സഹപാഠിയായ പെണ്‍കുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നും ആക്രമത്തിന് ഇരയായ വിദ്യാര്‍ത്ഥി പറഞ്ഞു. മോട്ടോര്‍സൈക്കിള്‍ ചെയിനിനുള്ളില്‍ വിരല്‍ കുടുങ്ങിയെന്നാണ് രക്ഷിതാക്കളെയടക്കം വിശ്വസിപ്പിച്ചത്. കഴിഞ്ഞദിവസമാണ് യഥാര്‍ഥ കാര്യങ്ങള്‍ വിദ്യാര്‍ഥി മാതാപിതാക്കളെ അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. ആക്രമിച്ചയാള്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ്. കേസില്‍ അന്വേഷണം നടക്കുന്നതായി പോലീസ് വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page