ബസ് സ്റ്റോപ്പില്‍ യുവതിക്കെതിരെ നഗ്നതാ പ്രദര്‍ശനം; വീട്ടിലേക്ക് മടങ്ങിയ യുവതിയെ പിന്തുടര്‍ന്ന് വീണ്ടും നഗ്നത കാണിച്ചു;  യുവാവ് അറസ്റ്റില്‍


കൊച്ചി:ബസ് സ്റ്റോപ്പില്‍ വെച്ച്‌ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ആലപ്പുഴ, ചേര്‍ത്തല സ്വദേശി പ്രവീണ്‍കുമാര്‍ എന്നയാളെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റുചെയ്തത്.ഇന്നലെ വൈകീട്ട് കളമശ്ശേരി കുസാറ്റ് ബസ് സ്റ്റോപ്പില്‍ വെച്ചാണ്  സംഭവം . കളമശ്ശേരിയില്‍ താമസിക്കുന്ന യുവതി കൂട്ടുകാരിയെ ബസ് സ്റ്റോപ്പില്‍ കൊണ്ടുവിട്ട് മടങ്ങവെ ബസ് സ്റ്റോപ്പിലിരുന്ന യുവാവ് നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഭയന്നുപോയ യുവതി വേഗം തന്നെ വീട്ടിലേക്ക് മടങ്ങിയപ്പോൾ  യുവാവ് പിന്തുടര്‍ന്ന് വീണ്ടും നഗ്നത കാണിക്കുകയായിരുന്നു.യുവതി ബഹളംവെച്ചപ്പോള്‍ ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ തടഞ്ഞുവെച്ച്‌ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് കളമശ്ശേരി പൊലീസ് ഇൻസ്പെക്ടര്‍ വിപിൻ ദാസിന്റെ നേതൃത്വത്തില്‍ സി.പി.ഒ കൃഷ്ണരാജ്, ശരത്ത് ലാല്‍, രതീഷ് എന്നിവര്‍ സംഭവസ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കളമശ്ശേരി പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കളമശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ കേസ്സെടുത്തിട്ടുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page