ദീപക്കാഴ്ചയുടെ വര്‍ണ്ണപ്പൊലിമയുമായി ഇന്ന് ദീപാവലി

ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും ഹിന്ദു സമൂഹത്തിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് ദീപാവലി. ദീപങ്ങളുടെ ആഘോഷമായി ദീപാവലിയെ കണക്കാക്കുന്നു. മണ്‍ചിരാതുകളില്‍ ദീപം തെളിച്ചും പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും ലോകമെങ്ങുമുള്ള മലയാളികള്‍ ദീപാവലി ആഘോഷത്തിലാണ്.
ഹിന്ദു കലണ്ടര്‍ പ്രകാരം കാര്‍ത്തികമാസത്തിലെ അമാവാസി രാത്രിയിലാണ് ദീപാവലി ആഘോഷിക്കുക. രാജ്യത്തെ ഈ പ്രധാന ആഘോഷത്തിന് പല ഐതിഹ്യ കഥകളുടെ പിന്‍ബലം കൂടിയുണ്ട്. എങ്കിലും പുതുവസ്ത്രങ്ങള്‍ ധരിച്ച് ദീപം തെളിയിക്കുന്നതും സമ്മാനങ്ങള്‍ കൈമാറുന്നതുമെല്ലാം എല്ലായിടത്തും പതിവാണ്.
ഉത്തരേന്ത്യയില്‍ അഞ്ച് നാള്‍ നീണ്ടു നില്‍ക്കുന്ന വലിയ ആഘോഷമാണ് ദീപാവലി . എന്നാല്‍ ദക്ഷിണേന്ത്യയില്‍ പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളു. വനവാസശേഷം അയോദ്ധ്യയിലെത്തുന്ന ശ്രീരാമനെ ജനങ്ങള്‍ വരവേറ്റതിന്റെ ആഘോഷമായും ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിനത്തിന്റെ ഓര്‍മ്മയായുമെല്ലാം ദീപാവലിയെ വാഴ്ത്താറുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം രാത്രി 8 മുതല്‍ 10 വരെ മാത്രമേ പടക്കം പൊട്ടിക്കാവൂ എന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവുണ്ട്.
ദീപാവലി ഉത്സവത്തില്‍ നിങ്ങളുടെ എല്ലാ സന്തോഷവും അനുഗ്രഹങ്ങളും ദൈവം വര്‍ദ്ധിപ്പിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് കാരവല്‍ മീഡിയയുടെ ഒരു സന്തോഷകരമായ ദീപാവലി ആശംസിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page