ലൈഫ് പദ്ധതി പ്രകാരമുള്ള വീട് നിർമ്മാണം പൂർത്തിയായില്ല; നിരാശയിൽ ലോട്ടറി കച്ചവടക്കാരൻ ജീവനൊടുക്കി

പത്തനംതിട്ട: ലൈഫ് പദ്ധതിപ്രകാരമുള്ള വീട് നിര്‍മ്മാണംപൂർത്തീകരിക്കാത്തതിലുള്ള നിരാശയിൽ കത്തെഴുതി വച്ചശേഷം പത്തനംതിട്ട ഓമല്ലൂരില്‍ ലോട്ടറി കച്ചവടക്കാരൻ തീ കൊളുത്തി ആത്മഹത്യ ചെയ്‌തു.ഓമല്ലൂര്‍ പള്ളം സ്വദേശി ഗോപിയെയാണ് ഇന്നലെ രാവിലെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വൈകിട്ടോടെയാണ് മൃതദേഹം ഗോപിയുടെ ആണെന്ന് സ്ഥിരീകരിച്ചത്.

മൃതദേഹത്തിന് സമീപത്ത് നിന്നും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനൊടുക്കുകയാണെന്ന കുറിപ്പും പൊലീസ് കണ്ടെത്തി. ജീവിതത്തില്‍ പരാജയപ്പെട്ടുപോയി എന്നും ലൈഫ് പദ്ധതിപ്രകാരം ഉള്ള വീട് നിര്‍മ്മാണം എങ്ങും എത്തിയില്ല എന്നും കത്തിലുണ്ട് .

‘വീടിന്റെ പണി എങ്ങുമെത്തിയില്ല. പണം കിട്ടാത്തത് കൊണ്ട്. ഓണത്തിന് മുമ്പ് വാര്‍പ്പ് ലെവല്‍ എത്തിച്ചതാണ്. ഇതുവരെ വാര്‍പ്പിന്റെ തുക കിട്ടിയില്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാൻ കഴിയാത്തതിന്റെ മനോവിഷമത്തിലായിരുന്നു ഗോപി. ഭാര്യയും രണ്ടു മക്കളുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page