അനന്തപുരത്ത് മുതല പ്രത്യക്ഷപ്പെട്ടു, സ്ഥിരീകരിച്ച് ക്ഷേത്ര ഭാരവാഹികൾ, ബബിയക്ക് പകരം എത്തിയ മുതലയെ കാണാൻ വിശ്വാസികളുടെ പ്രവാഹം

കാസർകോട്: കുമ്പള അനന്തപുരം അനന്തപത്മനാഭ സ്വാമി തടാക ക്ഷേത്രത്തിൽ വീണ്ടും മുതല പ്രത്യക്ഷപ്പെട്ടു. മുതലയെ നേരിട്ട് കണ്ടതായി ക്ഷേത്ര ഭരണസമിതി ഭാരവാഹികളും അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ക്ഷേത്രത്തിന് പടിഞ്ഞാറുവശത്തായി മുതല പ്രത്യക്ഷപ്പെട്ടത്. വിശ്വാസികൾ തടിച്ചുകൂടിയതോടെ വെള്ളത്തിനടിയിലേക്ക് പോയി. ഇന്ന് കണ്ട മുതലയ്ക്ക് അഞ്ചടിയോളം നീളമുണ്ടെന്ന് മുൻ ട്രസ്റ്റി അംഗവും ജീർണ്ണോദ്ധാരണ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ മഹാലിങ്കേശ്വര ഭട്ട് കാരവൽ ഡെയിലിയോട് പറഞ്ഞു. മുതല പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് രണ്ടുദിവസം മുമ്പ് കാരവൽ മീഡിയ വാർത്ത ചെയ്തിരുന്നു. വിശ്വാസികളായ കാഞ്ഞങ്ങാട്ടെ രണ്ടുപേരാണ് ആദ്യം മുതലയെ കണ്ടത്. ഇക്കാര്യം ക്ഷേത്രം മാനേജരെ ധരിപ്പിച്ചിരുന്നു. ഇക്കാര്യമാണ് കാർവൽ മീഡിയ യൂട്യൂബിലൂടെ അറിയിച്ചത്. പ്രത്യക്ഷപ്പെട്ടതായുള്ള വാർത്ത പരന്നതോടെ മുതലയെ കണ്ട കാഞ്ഞങ്ങാട് സ്വദേശികളെ ശനിയാഴ്ച ക്ഷേത്രം ഭാരവാഹികൾ വിളിപ്പിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉച്ചയ്ക്ക് മുതലയെ കണ്ടത്. ഇനി എക്സിക്യൂട്ടീവ് ഓഫീസിലെ അറിയിച്ചു തിങ്കളാഴ്ച വാർത്താസമ്മേളനത്തിലൂടെ കൂടുതൽ കാര്യങ്ങൾ പറയാനാണ് ക്ഷേത്ര ഭരണസമിതിയുടെ തീരുമാനം. 2024 ഫെബ്രുവരി 27ന് ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നതിന് മുമ്പായി തന്നെ മുതല എത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു ഭരണസമിതിക്ക്. അതിനിടയിലാണ് മുതല പ്രത്യക്ഷപ്പെട്ടത്. ഒന്നരവർഷം മുമ്പ് കഴിഞ്ഞ ഒക്ടോബർ 9 നാണ് ബബിയ എന്ന മുതല ഓര്‍മയായത്. 1945ൽ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ക്ഷേത്രത്തിൽ അതിക്രമിച്ച് കടന്ന് കടന്ന ബ്രിട്ടീഷ് സൈനികൻ വെടിവച്ചുകൊന്നതായും എന്നാൽ ദിവസങ്ങൾക്കുള്ളിൽ ബബിയ ക്ഷേത്രക്കുളത്തിൽ പ്രത്യക്ഷപ്പെട്ടെന്നുമാണ് ഐതിഹ്യം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page