മത്സരത്തിനിടെ ഹൃദയാഘാതം; 28 കാരനായ ഘാന താരത്തിന് മൈതാനത്ത് ദാരുണാന്ത്യം

വെബ് ഡെസ്ക്:മുൻ ഘാന ഇന്‍റര്‍നാഷനല്‍ താരവും ലാലിഗ ക്ലബ് ലെവാന്റയുടെ താരവുമായിരുന്ന റഫേല്‍ ദ്വാമേന ഫുട്ബാള്‍ മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന്  മരിച്ചു.അല്‍ബേനിയൻ ലീഗ് മത്സരത്തിനിടെയാണ് താരത്തിന്‍റെ ദാരുണാന്ത്യം. അല്‍ബേനിയൻ ലീഗിലെ എഗ്നേഷ്യ രോഗോജിന്‍റെ താരമായ റഫേല്‍ എഫ്.കെ പാര്‍ട്ടിസാനി ടിറാനക്കെതിരായ മത്സരത്തിന്‍റെ 23ാം മിനിറ്റിലാണ് മൈതാനത്ത് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2017-2018 വര്‍ഷം ഘാന ദേശീയ ടീമിനായി ഒമ്പത് മത്സരങ്ങളില്‍നിന്നായി രണ്ടു ഗോളുകള്‍ നേടിയിട്ടുണ്ട്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഇംപ്ലാന്‍റബ്ള്‍ കാര്‍ഡിയോവര്‍ട്ടറിന്‍റെ സഹായത്തോടെയാണ് താരം കളിച്ചിരുന്നത്. പ്രീമിയര്‍ ലീഗിലെ ബ്രൈറ്റണ്‍ ക്ലബില്‍ ചേരുന്നതിനായി വൈദ്യ പരിശോധനക്ക് വിധേയനാകുന്നതിനിടെയാണ് താരത്തിന്‍റെ ഹൃദയത്തില്‍ തകരാര്‍ കണ്ടെത്തുന്നത്. വൈദ്യ പരിശോധനയില്‍ പരാജയപ്പെട്ടതോടെ താരത്തെ ക്ലബിലെടുത്തില്ല. പിന്നാലെ ഓസ്ട്രിയയില്‍ ലുസ്തെനൊക്കുവേണ്ടിയും എഫ്.സി സൂറിച്ചിനുവേണ്ടും കളിച്ചു. ഇവിടെ നിന്നാണ് സ്പെയിനിലെ ലെവാന്‍റയിലേക്ക് കൂടുമാറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page