കോൺഗ്രസ്സിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന്; ശശി തരൂർ  പങ്കെടുക്കും


കോഴിക്കോട്: കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട് കടപ്പുറത്തു നടക്കും. വൈകിട്ട് 3.30 ന് ആരംഭിക്കുന്ന റാലി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.ശശി തരൂര്‍ എം പി റാലിയില്‍ പങ്കെടുക്കും.ലീഗ് നേതാക്കള്‍ കൂടി പങ്കെടുക്കുന്ന പരിപാടി യു ഡി എഫിന്റെ ശക്തിപ്രകടനവുമാകും. വി ഡി സതീശന്‍, കെ സുധാകരന്‍, ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ റാലിയില്‍ സംസാരിക്കും.

മുസ്ലിം ലീഗ് കോഴിക്കോട് നടത്തിയ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ശശി തരൂരിന്റെ ഹമാസ് വിരുദ്ധ പരാമര്‍ശത്തില്‍ ഏറെ പഴി കോണ്‍ഗ്രസ് കേട്ടിരുന്നു. കോണ്‍ഗ്രസ് റാലിയില്‍ തരൂരിനെ ഉള്‍പ്പെടുത്താതിരിക്കാനുള്ള നീക്കം നടന്നിരുന്നു. കോണ്‍ഗ്രസ് നിലപാടാണ് ലീഗ് വേദിയില്‍ പറഞ്ഞത് എന്ന നിലപാടിലായിരുന്നു തരൂര്‍. ഇന്ന് സംസാരിക്കുന്ന തരൂരിന്റെ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കും.മലപ്പുറത്ത് പാര്‍ട്ടി വിലക്കു ലംഘിച്ചു റാലി നടത്തി അച്ചടക്ക നടപടി കാത്തു കഴിയുന്ന ആര്യാടന്‍ ഷൗക്കത്തിനു റാലിയില്‍  ക്ഷണമില്ല. നവ കേരള സദസിന് സമീപം തന്നെയാണ് കോൺഗ്രസ്സിനും റാലി നടത്താൻ അനുമതി ലഭിച്ചിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page