മലപ്പുറത്ത് പതിമൂന്നുകാരനെ ഭീഷണിപ്പെടുത്തി പലതവണ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച മത പ്രഭാഷകന്‍ അറസ്റ്റില്‍. സ്‌കൂള്‍ അധ്യാപികയോടാണ് പീഡനവിവരം വിദ്യാര്‍ത്ഥി പങ്കുവെച്ചത്. ഉസ്താദ് ആയത് കൊണ്ട് ആരോടെങ്കിലും പറയാന്‍ പേടിയായിരുന്നുവെന്നും തന്നെ നിരവധി തവണ ഭീഷണിപ്പെടുത്തി ഉപദ്രവിച്ചിട്ടുണ്ടെന്നുമാണ് പ്രഭാഷകനെ കുറിച്ച് പതിമൂന്നുകാരന്‍ പറഞ്ഞത്. സംഭവത്തില്‍ മമ്പാട് സ്വദേശി മുഹമ്മദ് ഷാക്കിര്‍ ബാഖവിയാണ് കഴിഞ്ഞ ദിവസം പിടിയിലായത്. പതിമൂന്നുകാരന്റെ തുറന്നു പറച്ചിലിനെ തുടര്‍ന്ന് സ്‌കൂള്‍ ടീച്ചര്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ വഴിക്കടവ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ പരാതിയില്‍ സത്യാവസ്ഥയുണ്ടെന്ന് ബോധ്യപ്പെടുകയായിരുന്നു. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. അതേസമയം, സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ പ്രതി മുഹമ്മദ് ഷാക്കിറിനെതിരെ ഇപ്പോള്‍ പലരും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ വഴിതെറ്റുന്ന യുവത്വം, ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഭാര്യയ്ക്കുള്ള ശിക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഇയാള്‍ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. മദ്രസ അദ്ധ്യാപകനും അറിയപ്പെടുന്ന മത പ്രഭാഷകനുമാണ് മുഹമ്മദ് ഷാക്കിര്‍ ബാഖവി. സമൂഹമാദ്ധ്യമങ്ങളില്‍ സജീവമായ ഇയാള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വഴിതെറ്റുന്ന യുവത്വം, ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഭാര്യയ്ക്കുള്ള ശിക്ഷ തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്. പീഡനവിവരം പുറത്തുവന്നതോടെ പ്രതിക്കെതിരെ വലിയ പ്രതിഷേധമാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഉയരുന്നത്.