കാമുകിയെ കാണാനെത്തി അക്രമം; നീലേശ്വരം സ്വദേശി പിടിയില്‍

പയ്യന്നൂര്‍: ഭര്‍തൃമതിയായ കാമുകിയെ കാണാനെത്തി യുവതിയുടെ ഭര്‍ത്താവിനെയും ഇളയച്ഛനെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ നീലേശ്വരം സ്വദേശിയായ റബനീഷ്(21) എന്നയാളെ പരിയാരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെ ഏഴിലോട്, അറത്തിപ്പറമ്പിലാണ് സംഭവം. മൂന്നു മാസം മുമ്പ് വിവാഹിതനായ യുവാവിന്റെ വീട്ടിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. യുവാവിന്റെ ഭാര്യയുമായി റബനീഷ് നേരത്തെ പ്രണയത്തിലായിരുന്നുവത്രേ. ഇതിനിടയിലാണ് വിവാഹം കഴിഞ്ഞത്. ഇന്ന് രാവിലെ യുവതിയെ അന്വേഷിച്ച് എത്തിയ റബനീഷും വീട്ടുകാരും വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനിടയില്‍ അരയില്‍ കരുതിവെച്ചിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് പറയുന്നു. റബനീഷും യുവതിയും നേരത്തെ …

നിയമസഭാ ബജറ്റ് സമ്മേളനം 25 മുതല്‍

തിരു: നിയമസഭാ സമ്മേളനം 25 ന് ആരംഭിക്കും. 32 ദിവസം നീണ്ടു നില്‍ക്കും. ഗവര്‍ണ്ണറുടെ നയ പ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുകയെന്നു സ്പീക്കര്‍ എ എന്‍ ഷംസീര്‍ അറിയിച്ചു. ഫെബ്രുവരി 5ന് ബജറ്റ് അവതരിപ്പിക്കും.

സംസ്ഥാനത്ത് 2,70,99,326 വോട്ടര്‍മാര്‍; 5.75 ലക്ഷം പേര്‍ പുതിയ വോട്ടര്‍മാര്‍; 3.76 ലക്ഷം പേരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി

തിരു: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. 5,74,175ലക്ഷം പുതിയ വോട്ടര്‍മാരുണ്ട്. 3,75,867 പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. സംസ്ഥാനത്ത് ആകെ വോട്ടര്‍മാര്‍ 2,70,99,326 പേരാണ്.അന്തിമ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ കഴിയാതെ പോയവര്‍ക്ക് ഇനിയും അപേക്ഷ നല്‍കാന്‍ അവസരമുണ്ട്. വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ താലൂക്ക്- വില്ലേജ്, ബൂത്ത് ലവല്‍ ഓഫീസുകളില്‍ അവസരമൊരുക്കിയിട്ടുണ്ട്.

4 മാസം പ്രായമുള്ള കുട്ടിയെ ബസിൽ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞു; വാർത്ത കണ്ട് ഓടിയെത്തി മലയാളിയായ അച്ഛൻ

കോയമ്പത്തൂർ: നാലു മാസം പ്രായമുള്ള കുട്ടിയെ ബസില്‍ ഉപേക്ഷിച്ച്‌ അമ്മ കടന്നുകളഞ്ഞു.  കോയമ്പത്തൂരില്‍ വച്ച്‌ തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി ആണ് കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ചത്.തിരക്കുള്ള ബസില്‍ കയറിയ ശേഷം കുഞ്ഞിനെ പിടിക്കാന്‍ മറ്റൊരു സ്ത്രീയെ ഏല്‍പ്പിക്കുകയും, തുടര്‍ന്ന് അടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങിപ്പോകുകയായിരുന്നു. പൊലീസുകാര്‍ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിനെ തേടി മലയാളി ആയ അച്ഛന്‍ സ്ഥലത്ത് എത്തി. തൃശൂര്‍ സ്വദേശിയായ അച്ഛന്‍ കോയമ്ബത്തൂരില്‍ എത്തിയാണ് കുഞ്ഞിനെ സ്വീകരിച്ചത്. കുടുംബപ്രശ്‌നങ്ങള്‍ കാരണമാണ് കുഞ്ഞിനെ യുവതി ഉപേക്ഷിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വെള്ളിയാഴ്ചയാണ് …

എല്ലാ വഴികളും അയോധ്യയിലേക്ക്: തീര്‍ത്ഥാടനത്തിരക്ക്; നാടെങ്ങും പ്രാര്‍ത്ഥനാഭരിതം

അയോധ്യ: പ്രാണ പ്രതിഷ്ഠക്കു ശേഷം തീര്‍ത്ഥാടര്‍ക്കായി ഇന്ന് അയോധ്യ ശ്രീരാമ ക്ഷേത്രം തുറന്നു കൊടുക്കാനിരിക്കെ രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നു തീര്‍ത്ഥാടകര്‍ അയോധ്യയിലേക്കു തിരിച്ചു. രാവിലെ മൂന്നു മണിക്കു തന്നെ ശ്രീരാമ ദര്‍ശനത്തിനു തീര്‍ത്ഥാടകരുടെ വന്‍ നിര അയോധ്യ ക്ഷേത്രത്തിനു മുന്നില്‍ രൂപപ്പെട്ടു. ഇന്നലെ 12.29ന് പ്രാണ പ്രതിഷ്ഠ നടന്ന അയോധ്യ ശ്രീരാമ ക്ഷേത്രത്തില്‍ ഇന്ന് മുതലാണ് ഭക്തജനങ്ങള്‍ക്കു പ്രവേശനം അനുവദിച്ചിട്ടുള്ളത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠയെത്തുടര്‍ന്ന് ഇന്നലെ രാജ്യവ്യാപകമായി ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലുമൊക്കെ പ്രാര്‍ത്ഥനകളും ദീപോത്സവങ്ങളുമുണ്ടായിരുന്നു. രാത്രിയിലും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു …

സ്കൂട്ടർ മതിലിലിടിച്ച് മറിഞ്ഞ് കലുങ്കിനടിയിൽ കിടന്നത് മണിക്കൂറുകൾ; ഒടുവിൽ യുവതിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: കലുങ്കിന്റെ മതിലില്‍ ഇടിച്ച്‌ സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് രാത്രി മണിക്കൂറുകളോളം കലുങ്കിനടിയില്‍ കിടന്ന യുവതി മരിച്ചു.മല്ലപ്പള്ളി മഞ്ഞത്താനം അരുണ്‍സ് കോട്ടേജില്‍ സിജി എം ബിജി (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. മുട്ടുമണ്‍-ചെറുകോല്‍പുഴ റോഡില്‍ പമ്പ ജലസേചന പദ്ധതിയുടെ നീർപ്പാലത്തിനു സമീപമാണ് അപകടം. ഭർ‌ത്താവിന്റെ മാതാപിതാക്കളുടെ വീട്ടില്‍ നിന്ന് രാത്രി 9 മണിയോടെ ഭക്ഷണം കഴിച്ചിട്ടു ശേഷം താമസസ്ഥലത്തേക്കു പോകുന്നതിനിടെ നീർപ്പാലത്തിനു താഴെ റോഡിലുള്ള കലുങ്കില്‍ സ്കൂട്ടർ ഇടിച്ചു മറിയുകയായിരുന്നു. സ്കൂട്ടറും യുവതിയും കലുങ്കിനടിയിലേക്കു …

താല്‍ക്കാലിക ജോലിക്ക് വ്യാജ രേഖ; മുന്‍ എസ് എഫ് ഐ നേതാവിനെ ആരും സഹായിച്ചില്ലെന്ന് കുറ്റപത്രം

കാസർകോട്: കരിന്തളം ഗവ. കോളേജിലെ വ്യാജരേഖ കേസില്‍ നീലേശ്വരം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യ മാത്രമാണ് കേസിലെ പ്രതിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അധ്യാപക നിയമനത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് സമർപ്പിച്ചുവെന്നാണ് കുറ്റപത്രം. എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഒരു വര്‍ഷം കരിന്തളം ഗവ. കോളേജില്‍ വിദ്യ ജോലി ചെയ്തിരുന്നു. ഈ കേസിലാണ് ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നീലേശ്വരം പൊലീസ് കുറ്റപത്രം …

ബൈക്ക് കുഴിയില്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ബംബ്രാണ സ്വദേശി തിരുവനന്തപുരത്തു മരിച്ചു

തിരു: കാസര്‍കോട് കുമ്പള ബംബ്രാണ സ്വദേശിയായ യുവാവ് തിരുവനന്തപുരത്തു ബൈക്ക് കുഴിയില്‍ വീണതിനെ തുടര്‍ന്നു മരിച്ചു.ബംബ്രാണ അണ്ടിത്തടുക്കയിലെ പരേതനായ പള്ളിക്കുഞ്ഞി കുദൂരിന്റെയും ഖദീജയുടെയും മകന്‍ അഫ്‌സല്‍ (27) ആണ് തിങ്കളാഴ്ച രാത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.രണ്ടു ദിവസം മുമ്പു സുഹൃത്തിന്റെ ബൈക്കുമായി യാത്ര ചെയ്യുന്നതിനിടയില്‍ കുഴിയില്‍ വീഴുകയായിരുന്നു. കുഴിയില്‍ നിന്നു കരക്കു കയറിയെങ്കിലും അബോധാവസ്ഥനായി റോഡരുകില്‍ കിടക്കുകയായിരുന്നെന്നാണ് നാട്ടില്‍ വിവരം ലഭിച്ചത്. രാത്രി മുഴുവന്‍ അതേ കിടപ്പില്‍ കിടന്ന അഫ്‌സല്‍ പിറ്റേന്നു രാവിലെ ബോധം തെളിഞ്ഞു …

ഒരു മുഴം മുമ്പേ കോണ്‍ഗ്രസ്: അയോധ്യയില്‍ ശ്രീരാമ ക്ഷേത്രം തുറന്നപ്പോള്‍ ബാംഗ്ലൂരില്‍ രാമ- സീത-ലക്ഷ്മണക്ഷേത്രവും ഹനുമാന്‍ പ്രതിഷ്ഠയുമായി കോണ്‍ഗ്രസ്

ബാംഗ്ലൂര്‍ : അയോധ്യയില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രാണപ്രതിഷ്ഠ നടന്നപ്പോള്‍ ബാംഗ്ലൂരില്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ സിദ്ധാരാമയ്യ രാമക്ഷേത്രവും ഹനുമാന്‍ പ്രതിമയും ഉദ്ഘാടനം ചെയ്തു.ബാംഗ്ലൂര്‍ ബിദറ ഹള്ളിയിലാണ് ക്ഷേത്രവും പ്രതിഷ്ഠയും ഉദ്ഘാടനം ചെയ്തത്. ഹിരനഹള്ളി ശ്രീരാമ ക്ഷേത്ര ട്രസ്റ്റാണ് രാമ- ലക്ഷ്മണ-സീത ക്ഷേത്രവും 33 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമയും തുറന്നത്. രാമനെയും ലക്ഷ്മണനെയും സീതയേയും ബി ജെ പി വേര്‍തിരിച്ചതിനു പകരമായി മൂന്നുപേരെയും സംയോജിപ്പിച്ചുകൊണ്ട് ക്ഷേത്രം പണിതതെന്നു മുഖ്യമന്ത്രി പറഞ്ഞു. സീതയും ലക്ഷ്മണനും ഹനുമാനുമില്ലാതെ ശ്രീരാമന്‍ പൂര്‍ണ്ണനാവില്ലെന്നു …

മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ നീക്കം

കൊച്ചി: മൊബൈല്‍ ഫോണ്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നു സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ നിലവിലുള്ള നിരക്കിന്റെ ഇരുപതുശതമാനം വരെ വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ടെലികോം കമ്പനികള്‍ ഇതു സംബന്ധിച്ചു പ്രാരംഭ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നു സൂചനയുണ്ട്. ഇതു മൂലം പ്രതിമാസ പ്ലാനുകള്‍ ഉള്‍പ്പെടെ എല്ലാ പ്ലാനുകള്‍ക്കും താരിഫ് വര്‍ധനയുണ്ടാവും. ഈ വര്‍ഷം മധ്യത്തോടെ നിരക്കു വര്‍ധനവുണ്ടാവുമെന്നും ആഭ്യൂഹമുണ്ട്. 5 -ജിയുടെ അടിസ്ഥാനയിലായിരിക്കും താരിഫ് പരിഷ്‌ക്കരണം.

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനിച്ച മുസ്ലീം ആൺകുട്ടിയുടെ പേര് ‘റാം റഹീം’; ഫിറോസാബാദിൽ നിന്നൊരു മതേതര- സ്നേഹ  വാർത്ത

ലക്നൗ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ, ഫിറോസാബാദില്‍ ജനിച്ച മുസ്ലീം കുഞ്ഞിന് ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ സന്ദേശം നൽകി റാം റഹീം എന്ന് പേരിട്ടു.ഫർസാനയുടെ ആൺകുഞ്ഞിന് കുട്ടിയുടെ മുത്തശ്ശി ഹുസ്‌ന ബാനുവാണ് റാം റഹീം എന്ന് പേരിട്ടത്. കാൺപൂരിലെ ഗണേഷ് ശങ്കർ വിദ്യാർത്ഥി മെമ്മോറിയൽ മെഡിക്കൽ കോളേജില്‍ ഇന്നലെ ജനിച്ചത് 25 കുഞ്ഞുങ്ങളാണ് അതില്‍ 10 പെൺകുട്ടികളും 15  ആൺകുട്ടികകളുമായിരുന്നു. ആൺകുഞ്ഞിന് ജന്മം നൽകിയ ഭാരതി മിശ്ര കുഞ്ഞിന്റെ വ്യക്തിത്വം നല്ലതാകും എന്ന് വിശ്വസിച്ച് കുഞ്ഞിന് രാമൻ എന്ന് …

അഭിഭാഷകയുടെ ആത്മഹത്യ; മേലുദ്യോഗസ്ഥരില്‍ നിന്ന്  മാനസിക സമ്മര്‍ദ്ദവും അവഗണനയും ഉണ്ടായെന്ന് കുടുംബം; യുവതിയുടെ ശബ്ദരേഖ പുറത്ത്

കൊല്ലം: പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ തൂങ്ങി മരിച്ച സംഭവത്തില്‍ യുവതിയുടെ ശബ്ദരേഖ പുറത്ത്.കോണ്‍ഫിഡൻഷ്യല്‍ റിപ്പോർട്ടുകള്‍ പരസ്യമാക്കി തന്നെ അപമാനിക്കുകയാണെന്നും ജോലി ചെയ്യാത്തവർക്ക് പോലും പ്രോത്സാഹനമാണ് മേലുദ്യോഗസ്ഥൻ നല്‍കുന്നതെന്നും ശബ്ദരേഖയില്‍ പറയുന്നു. അനീഷ്യ സുഹൃത്തുകള്‍ക്ക് അയച്ച വാട്‌സ്‌ആപ്പ് ഓഡിയോ സന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും മാനസികമായി വളരെയധികം പിരിമുറുക്കമുണ്ടെന്നും ഇതില്‍ പറയുന്നുണ്ട്. ഇന്നലെ ഉച്ചയോടെയാണ് അനീഷ്യയെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയില്‍ കയറിയ അനീഷ്യ ഏറെ നേരം …

12 കാരിക്ക് നേരെ ലൈംഗിക അതിക്രമം;പ്രതിക്ക് 13 വർഷം തടവ്

ചേർത്തല:പന്ത്രണ്ടു വയസുകാരിയെ ലൈംഗികാതിക്രമത്തിന്‌ ഇരയാക്കിയ യുവാവിന്‌ 13 വര്‍ഷം തടവും 1.15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.തുറവുര്‍ പഞ്ചായത്ത്‌ ഏഴാം വാര്‍ഡില്‍ ആഞ്ഞിലിക്കാപ്പള്ളി കോളനിയില്‍ സാരംഗി(27)നെയാണ്‌ ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ജഡ്‌ജി ശിക്ഷിച്ചത്‌. കുത്തിയതോട്‌ പോലീസ്‌ സ്‌റ്റേഷനില്‍ 2021 ജനുവരിയില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ്‌ നടപടി. 12 വയസില്‍ താഴെയുള്ള കുട്ടിയെ ലൈംഗികാതിക്രമം നടത്തിയതിന്‌ അഞ്ചു വര്‍ഷം തടവും 50,000 രൂപ പിഴയും കുട്ടിയെ കടത്തിക്കൊണ്ട്‌ പോയതിന്‌ മൂന്നു വര്‍ഷം തടവും 15,000 …

സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റ ആറാം ക്ളാസുകാരൻ മരിച്ചു

ന്യൂഡൽഹി:ഡല്‍ഹിയില്‍ സീനിയർ വിദ്യാർഥികളുടെ മർദനമേറ്റ 12കാരൻ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. ആറാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്.ജനുവരി 11ന് വടക്കൻ ഡല്‍ഹിയിലെ ശാസ്ത്രി നഗറിലാണ് സംഭവം നടന്നത് .ചികിത്സയ്ക്കിടെ ജനുവരി 20 നാണ് കുട്ടി മരിച്ചത്. തന്‍റെ മകനെ സ്‌കൂളില്‍ വച്ച്‌ സീനിയേഴ്‌സ് മർദ്ദിച്ചതായും കാലിന് പരിക്കേറ്റതായും കുട്ടിയുടെ പിതാവ് രാഹുല്‍ ശർമ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ചൈനയിൽ വൻ ഭൂചനം; ദില്ലിയിലും പ്രകമ്പനം

ന്യൂഡൽഹി:ചൈനയില്‍ വന്‍ ഭൂചലനം, റിക്റ്റർ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കിര്‍ഗിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ സിന്‍ജിയാങ് പ്രദേശമാണ്.ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ന്യൂദില്ലിയിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകള്‍.ഇന്ത്യന്‍ സമയം രാത്രി 11.29-നാണ് ഷിന്‍ജിയാങ്ങില്‍ ഭൂചലനം അനുഭവപ്പെട്ടത്. ഇതിന്റെ ഭാഗമായി ദില്ലിയുടെ ചില ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് സീസ്‌മോളജി റിപ്പോര്‍ട്ട്.

ചൈനയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തി; ഡൽഹിയിലും പ്രകമ്പനം

ന്യൂഡൽഹി: ചൈനയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം കിർഗിസ്താനുമായി അതിർത്തി പങ്കിടുന്ന തെക്കൻ സിൻജിയാങ് പ്രദേശമാണ്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ന്യൂഡൽഹിയിലും പ്രകമ്പനം അനുഭവപ്പെട്ടു.ഇന്ത്യൻ സമയം രാത്രി 11.29-നാണ് ഷിൻജിയാങ്ങിൽ ഭൂചലനം അനുഭവപ്പെട്ടതെന്നാണ് സീസ്മോളജി റിപ്പോർട്ട്. ഇതിന്റെ പ്രകമ്പനം ഡൽഹിയുടെ ചില പ്രദേശങ്ങളിലും അനുഭവപ്പെട്ടു. പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 80 കിലോമീറ്ററോളം ഇതിന്റെ തീവ്രത അനുഭവപ്പെട്ടെന്ന് വിദഗ്ധര്‍ പറയുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ സെസ്‌മോളജിയാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം …

കണ്ണൂര്‍ ടൗണില്‍ രണ്ടേകാല്‍ കിലോകഞ്ചാവുമായി ബംഗാള്‍ സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ ടൗണില്‍ നിന്നും രണ്ടേകാല്‍ കഞ്ചാവുമായി ബംഗാള്‍ സ്വദേശിയായ യുവാവിനെ എക്‌സൈസ് പിടികൂടി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ഷാബുവും സംഘവും നടത്തിയ പരിശോധനയുടെ ഭാഗമായാണ് തിങ്കളാഴ്ച്ച രാവിലെ ബംഗാള്‍ സ്വദേശി റാബിയുള്‍ ഖാന്‍(24) കഞ്ചാവുമായി പിടിയിലായത്. ഇയാള്‍ക്കെതിരെ എന്‍ഡിപി. എസ് ആക്ടുപ്രകാരം കേസെടുത്തിട്ടുണ്ട്. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ പി.കെ അനില്‍കുമാര്‍, ആര്‍.പി അബ്ദുള്‍ നാസര്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഹരിദാസന്‍, ഇ.സുജിത്ത്, ടി. ഖാലിദ് സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.കെ ഷാന്‍ എന്നിവര്‍ പങ്കെടുത്തു.

അയോധ്യയിലെ പ്രാണ പ്രതിഷ്ഠ; തിങ്കളാഴ്ച സ്കൂളിന് അവധി നൽകി; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി; 24 മണിക്കൂറിനകം റിപ്പോർട്ട് നൽകണം !

തിരുവനന്തപുരം: കാസർകോട് കുട്‌ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളിന് തിങ്കളാഴ്ച അവധി നല്‍കിയ സംഭവത്തില്‍ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം. ഔദ്യോഗിക നിര്‍ദ്ദേശമില്ലാതെ സ്‌കൂളിന് അവധി നല്‍കിയ സംഭവം, വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. 24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഹെഡ്മാസ്റ്റര്‍ സ്‌കൂളിന് ചട്ടവിരുദ്ധമായി അവധി നൽകിയതാണ് വിവാദത്തിൽ ആയിരിക്കുന്നത്. പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് അവധി വേണമെന്ന് ഡിഇഒയ്ക്ക് …